കറുത്ത ഉണക്കമുന്തിരി വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും വൃക്കയുടെ ആരോഗ്യത്തിനുമെല്ലാം കറുത്ത ഉണക്കമുന്തിരി നല്ലതാണ്. കറുത്ത ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം…
വൃക്കയെ സംരക്ഷിക്കുന്നു: വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ് കറുത്ത ഉണക്കമുന്തിരി. കിഡ്‌നി, മൂത്ര സംബന്ധമായ അണുബാധകള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണിത്.
മലബന്ധം അകറ്റാം: കറുത്ത ഉണക്കമുന്തിരിയിൽ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. മലബന്ധത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്.
എല്ലുകളെ സംരക്ഷിക്കുന്നു: ധാരാളം ധാതുക്കളും മിനറലുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. എല്ലുതേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇതേറെ നല്ലതാണ്. എല്ലുകളുടെ ആരോഗ്യത്തിനും പല്ലുകളുടെ ആരോഗ്യത്തിനുമെല്ലാം ഏറെ ഗുണകരമാണിത്.
Post Your Comments