Latest NewsNewsInternational

ട്രംപിനെ​ പിന്തുടര്‍ന്നാൽ വീണ്ടും ശീതയുദ്ധം; ബൈഡന് മുന്നറിയിപ്പുനൽകി ചൈന

കോവിഡിനെ ആഗോളവല്‍ക്കരണത്തെ സ്വന്തം നേട്ടങ്ങള്‍ക്ക്​ മാത്രമായി ഉപയോഗിക്കാനുള്ള പ്രവണതയായി മാറ്റരുതെന്ന്​ ഷീ പറഞ്ഞു.

ബീജിങ്​: അമേരിക്കൻ പ്രസിഡന്‍റ്​ ജോ ബൈഡന്​ മുന്നറിയിപ്പുമായി ചൈനീസ്​ പ്രസിഡന്‍റ്​ ഷീ ജിങ്​ പിങ്​. ട്രംപ്​ പിന്തുടര്‍ന്ന നയങ്ങളുമായി മുന്നോട്ട്​ പോവുകയാണെങ്കില്‍ വീണ്ടുമൊരു ശീതയുദ്ധമുണ്ടാവുമെന്ന്​ ഷീ ജിങ്​പിങ്​ പറഞ്ഞു. യു.എസ്​ വിപണി സംരക്ഷിക്കാന്‍​ ​ട്രംപ്​ നടത്തിയ ഇടപെടലുകള്‍ക്കാണ്​ ഷീയുടെ വിമര്‍ശനം.

എന്നാൽ ലോക സാമ്പത്തിക ഫോറം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴാണ്​ ഷീ ജിങ്​പിങ്ങിന്‍റെ പരാമര്‍ശം. കോവിഡ്​ സൃഷ്​ടിച്ച പ്രതിസന്ധി മറികടക്കാന്‍ എല്ലാ രാജ്യങ്ങളും ഒരുമിച്ച്‌​ നിന്ന്​ പ്രവര്‍ത്തിക്കണം. കോവിഡിനെ ആഗോളവല്‍ക്കരണത്തെ സ്വന്തം നേട്ടങ്ങള്‍ക്ക്​ മാത്രമായി ഉപയോഗിക്കാനുള്ള പ്രവണതയായി മാറ്റരുതെന്ന്​ ഷീ പറഞ്ഞു. പുതിയ ശീതയുദ്ധം തുടങ്ങി ചിലര്‍ മറ്റ്​ രാജ്യങ്ങള്‍ക്ക്​ ഭീഷണിയാവുന്നത്​ അംഗീകരിക്കാനാവില്ല.

Read Also: 5 വര്‍ഷം കൊണ്ട് ആയിരം കോടി രൂപയുടെ സ്വത്തുക്കൾ; ദാവൂദ് ഇബ്രാഹിമിന്റെ സഹായിയെ എന്‍സിബി അറസ്റ്റ് ചെയ്തു

ഉല്‍പന്നങ്ങളുടെ വിതരണശൃഖല തകര്‍ക്കരുതെന്നും​ അത്​ നിങ്ങളെ ഒറ്റപ്പെടുത്തുക മാത്രമേ ചെയ്യുകയുള്ളുവെന്നും അമേരിക്കയുടെ പേരെടുത്ത്​ പറയാതെ ഷീ ജിങ്​പിങ്​ പറഞ്ഞു. ലോകത്തിന്‍റെ പ്രശനങ്ങള്‍ ഒരു രാജ്യത്തിന്​ മാത്രമായി പരിഹരിക്കാനാവില്ല. അതിന്​ എല്ലാ രാജ്യങ്ങളുടെയും സഹകരണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button