Latest NewsNewsInternational

ചന്ദ്രനിലും ചൈനയുടെ ചുവട്‌വെയ്പ്പ്; അമേരിക്കയ്ക്ക് ശേഷം ചന്ദ്രനിലെത്തുന്ന രണ്ടാം രാജ്യം

ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പോകുന്നതിന് വേണ്ട സാങ്കേതിക വിദ്യയുടെ പരീക്ഷണം കൂടി ചൈന നടത്തുന്നുണ്ട്.

ബെയ്ജിംഗ്: ചന്ദ്രനില്‍ ദേശീയ പതാക നാട്ടി ചൈന. അമേരിക്കയ്ക്ക് ശേഷം ചന്ദ്രനിലെത്തുന്ന രണ്ടാം രാജ്യമെന്ന പദവി ഇനി ചൈനയ്ക്ക് സ്വന്തം. 50 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാമതൊരു രാജ്യം ചന്ദ്രനില്‍ ഇറങ്ങി കൊടി നാട്ടുന്നത്. ചൈനയുടെ ദേശീയ സ്‌പേസ് അഡ്മിനിസ്‌ട്രേഷനാണ് ദേശീയ പതാക ചന്ദ്രനില്‍ നാട്ടിയ ചിത്രം പുറത്തുവിട്ടത്. ചന്ദ്രനില്‍ നിന്ന് സാമ്ബിളുകള്‍ ശേഖരിക്കുന്നതിന് മുമ്പാണ് ഈ ചിത്രങ്ങളെടുത്തത്. അതേസമയം ചൈനയുടെ ബഹിരാകാശ പേടകം ഭൂമിയിലേക്ക് മടങ്ങി കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അവര്‍ക്ക് ചന്ദ്രനെ കുറിച്ച്‌ അറിയാന്‍ സാധിക്കുമെന്നാണ് വിവരം.

എന്നാൽ രണ്ട് മീറ്റര്‍ വീതിയും 90 സെന്റി മീറ്റര്‍ നീളവുമുള്ള പതാകയാണ് ചന്ദ്രനില്‍ ചൈന സ്ഥാപിച്ചത്. ചാങ്വ 5 എന്നാണ് ചൈനയുടെ ചാന്ദ്രയാന്‍ ദൗത്യത്തിന്റെ പേര്. ചന്ദ്രോപരിതപലത്തില്‍ റോബോട്ടിക് ബഹിരാകാശ പേടകമാണ് ചൈന ഇറക്കിയത്. ഇത് മൂന്നാം തവണയാണ് ഇത്തരമൊരു ബഹിരാകാശ വാഹനം ചൈന ഉപയോഗിക്കുന്നത്. നവംബര്‍ 23ന് ചൈന പുറത്തിറക്കിയതാണ് ചാങ്വ 5 വെന്‍ചാങ് സ്‌പേസ്‌ക്രാഫ്റ്റില്‍ നിന്നാണ് വിക്ഷേപിച്ചത്. ചൈനയുടെ ചന്ദ്ര ദൗത്യം കുറച്ച്‌ കടുപ്പമേറിയതാണ്. നാല് ബഹിരാകാശ വാഹനങ്ങളാണ് ഉള്ളത്. ഇത് ഒരുമിച്ച്‌ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ചന്ദ്രനില്‍ നിന്നുള്ള നാല് കിലോയോളം വരുന്ന സാമ്പിളുകള്‍ ഭൂമിയിലെത്തിക്കണം. ഇവ ഒരുമിച്ച്‌ പ്രവര്‍ത്തിച്ചാലേ അത് സാധ്യമാകൂ. എന്നാല്‍ ഇത് ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. നേരത്തെ റഷ്യയും യുഎസ്സും ചന്ദ്രനില്‍ നിന്ന് പാറകഷ്ണങ്ങള്‍ ഭൂമിയിലെത്തിച്ചിട്ടുണ്ട്. എന്നാല്‍ ചൈന രണ്ടാമതൊരു ചന്ദ്ര ദൗത്യത്തിന് മുതിരാതെ ഇത്രയും കൂടുതല്‍ സാമ്ബിലുകള്‍ ഭൂമിയിലെത്തിക്കുന്നതിന് പിന്നില്‍ പല കാരണങ്ങളുമുണ്ട്. ശാസ്ത്ര മേഖലയിലെ കുതിപ്പാണ് ഇതില്‍ പ്രധാനം.

Read Also: കാനഡയ്ക്ക് കനത്ത തിരിച്ചടി; യോഗം ബഹിഷ്‌കരിച്ച്‌ ഇന്ത്യ

ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ചന്ദ്രനില്‍ സ്ഥിരമായ ബേസ് ഉണ്ടാക്കി മനുഷ്യരെ അയക്കാനാണ് ചൈന പ്ലാന്‍ ചെയ്യുന്നത്. 3.2 ബില്യണ്‍ വര്‍ഷം പഴക്കമുള്ളതാണ് ചന്ദ്രനിലെ പാറകഷ്ണങ്ങള്‍. റഷ്യയും അമേരിക്കയും കൊണ്ടുവന്നത് പഴയസാമ്പി ളുകളാണ്. പുതിയ കാലത്ത് ആരും കൊണ്ടുവന്നിട്ടില്ല. എന്നാല്‍ ചൈന ഇപ്പോള്‍ ചന്ദ്രനില്‍ ഇറങ്ങിയ മേഖലയും, അവിടെ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരുന്നതും ചന്ദ്രനെ കുറിച്ച്‌ പഠിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് ഗുണകരമാകും. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പോകുന്നതിന് വേണ്ട സാങ്കേതിക വിദ്യയുടെ പരീക്ഷണം കൂടി ചൈന നടത്തുന്നുണ്ട്. ഇപ്പോഴത്തെ മിഷനില്‍ ഉപയോഗിച്ച നാവിഗേഷന്‍, ലാന്‍ഡിംഗ് അടക്കമുള്ളവ മറ്റ് രാജ്യങ്ങളും ഗുണം ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button