ലഖ്നൗ: റിപ്പബ്ലിക് ദിനത്തില്‍ അയോദ്ധ്യയില്‍ മസ്ജിദ് നിര്‍മാണത്തിന് തുടക്കം. റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയാണ് പള്ളി നിര്‍മ്മാണത്തിനു തുടക്കമിട്ടത്. അയോധ്യയിലെ ധന്നിപ്പൂര് ഗ്രാമത്തിലുള്ള അഞ്ചേക്കര്‍ സ്ഥലത്താണ് പള്ളി നിര്‍മ്മിക്കുക. അയോധ്യ തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധിയെ തുടര്‍ന്നാണ് പള്ളിക്ക് പ്രത്യേക സ്ഥലം അനുവദിച്ചത്. അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണം നടക്കുന്ന സ്ഥലത്തു നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് പള്ളി പണിയുക.
Read Also : ചെങ്കോട്ടയിൽ കൊടിയുയർത്തി കർഷകർ; കൈയ്യിൽ മാരകായുധങ്ങൾ, പൊലീസിനു നേർക്ക് വാഹനം ഓടിച്ചുകയറ്റി പ്രതിഷേധക്കാർ
ഇന്‍ഡോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന് ട്രസ്റ്റ് ആണ് പള്ളി നിര്‍മ്മാണത്തിന്റെ സംഘാടകര്‍. രാവിലെ 8.15ഓടെ തന്നെ ട്രസ്റ്റ് അംഗങ്ങള്‍ സ്ഥലത്ത് എത്തിയിരുന്നു. 8.45ന് ട്രസ്റ്റ് ചീഫ് സഫര്‍ അഹ്മദ് ഫാറൂഖി ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് ട്രസ്റ്റിലെ 12 അംഗങ്ങളും ഓരോ മരം വീതം നട്ടു.
‘സ്ഥലത്തെ മണ്ണ് പരിശോധന തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പള്ളി പണി ആരംഭിച്ചു എന്ന് പറയാം. മണ്ണ് പരിശോധനാ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നാല്‍ കെട്ടിടം പണി ആരംഭിക്കും. നിര്‍മ്മാണത്തുള്ള സംഭാവനകള്‍ ആളുകള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്.’- സഫര്‍ അഹ്മദ് എന്‍ഡിടിവിയോട് പറഞ്ഞു.
പള്ളിയോടൊപ്പം ആശുപത്രിയും കമ്യൂണിറ്റി കിച്ചനും കോമ്പൗണ്ടില്‍ ഉണ്ടാവും. കഴിഞ്ഞ മാസം പള്ളിയുടെ പ്ലാന്‍ പുറത്തുവിട്ടിരുന്നു.
Post Your Comments