കോഴിക്കോട്: കാട്ടാനയുടെ ആക്രമണത്തില്‍ കണ്ണൂര്‍ സ്വദേശി ഷഹാന മരിച്ചത് ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തലയുടെ പിന്‍ഭാഗത്തും ശരീരത്തിന്റെ പലഭാഗത്തും ചതവുകളുണ്ട്. നെഞ്ചില്‍ ചവിട്ടേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക നിഗമനം. കഴുത്തിന്റെ പിന്നിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ചവിട്ടേറ്റിട്ടുണ്ട്. പേരാമ്പ്രയിലെ ദാറു നുജൂം കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സിലെ സൈക്കോളജി വിഭാഗം അദ്ധ്യാപികയാണ് മരിച്ച ഷഹാന. ഷഹാനയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.
എന്നാൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് വെള്ളിമാട്കുന്ന് ചെറുവറ്റയിലെ മാറാടത്ത് ലിഷാമുമായി ഷഹാനയുടെ നിക്കാഹ് നടന്നത്. ലോക്ഡൗണിനെത്തുടര്‍ന്ന് വിവാഹത്തീയതി നിശ്ചയിച്ചിരുന്നില്ല. ബഹ്റൈനായിലായിരുന്ന ലിഷാം നാട്ടിലെത്തിയതോടെ ഷഹാനയുടെയുംകൂടി താല്പര്യപ്രകാരം തുടര്‍പഠനത്തിന് ബാലുശ്ശേരിയില്‍ ബി.എഡിന് ചേര്‍ന്നു. വിവാഹശേഷം നാട്ടില്‍ത്തന്നെ ജീവിക്കാനുള്ള ആഗ്രഹമായിരുന്നു ഇരുവര്‍ക്കും. ഇതേത്തുടര്‍ന്നാണ് വിവാഹംപോലും നീട്ടിവെച്ചത്.
വിവാഹത്തിന് എത്തേണ്ടവര്‍ മരണാനന്തര ചടങ്ങുകള്‍ക്ക് പങ്കാളികളാകേണ്ട സങ്കടകരമായ അവസ്ഥയായിരുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ മൃതദേഹത്തോടൊപ്പമായിരുന്നു ലിഷാം ഷഹാനയുടെ കണ്ണൂരിലെ വീട്ടിലേക്ക് കുടുംബത്തോടൊപ്പം പോയത്.മേപ്പാടി എളമ്ബലേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ എത്തിയ ഷഹാന ലിഷാമിനെ വിളിച്ചിരുന്നു.
ശരീരത്തിൽ ആഴമേറിയ മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് ഷഹാനയെ ആദ്യം പരിശോധിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ അഖിലേഷ് വ്യക്തമാക്കിയിരുന്നു. ആന കുടഞ്ഞെറിഞ്ഞതുകൊണ്ട് ഇത്തരത്തിലുള്ള മുറിവുകളുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. കാട്ടാന ആക്രമണമുണ്ടായ വിവരം പുറത്തറിഞ്ഞതോടെ റിസോര്‍ട്ട് പൂട്ടിയിരുന്നു. ജില്ലാ കളക്ടര്‍ നടത്തിയ പരിശോധനയില്‍ മതിയായ സുരക്ഷാസംവിധാനങ്ങളില്ലെന്ന് വ്യക്തമായതോടെയാണ് നടപടി. ഇനിയും ഇത്തരത്തില്‍ അപകടമുണ്ടാകാതിരിക്കാന്‍ ജില്ലയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളെക്കുറിച്ചും ഹോം സ്റ്റേകളെക്കുറിച്ചും ജില്ലാ ഭരണകൂടവും പൊലീസും അന്വേഷണവും തുടങ്ങിയിട്ടുണ്ട്.
Read Also: മതത്തില്‍ കൂടി കടന്നു വരുന്ന ബ്രെയിന്‍ വാഷിങ്; ലൗ ജിഹാദിന് പിന്നിലെ ദുരൂഹത..
സുരക്ഷയൊരുക്കാതെ വിനോദസഞ്ചാരികള്‍ക്ക് താമസിക്കാന്‍ അവസരമൊരുക്കിയതാണ് യുവതി ആനയുടെ ആക്രണത്തില്‍ കൊല്ലപ്പെടാന്‍ കാരണമെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളതെന്ന് മേപ്പാടി ഫോറസ്റ്റ് റെയിഞ്ചോഫീസര്‍ മറുനാടനോട് വ്യക്തമാക്കി. വനാതിര്‍ത്തിയില്‍ ഇലട്രിക് ഫെന്‍സിങ് സ്ഥാപിച്ചോ കിടങ്ങുകള്‍ തീര്‍ത്തോ സുരക്ഷയൊരുക്കിയിരുന്നെങ്കില്‍ ഇന്നലത്തെ ദാരുണ സംഭവം ഒഴിവാക്കാമായിരുന്നെന്നും സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ താമസക്കാരുടെ സുരക്ഷയ്ക്കായി യാതൊരുസംവിധാനവും ഏര്‍പ്പെടുത്തിയിരുന്നില്ലന്ന് വിവരം വ്യക്തമാക്കി ഉന്നത അധികൃതര്‍ക്ക് റിപ്പോര്‍ട്ടുനല്‍കുമെന്നും റെയിഞ്ചോഫീസര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments