KeralaLatest NewsNews

‘അല്പം നല്ലതു ചെയ്യാം.. അല്പം മധുരം പകരാം’; ബജറ്റ് അവതരിപ്പിക്കാൻ തയ്യാറായി സർക്കാർ

അലുവ വിതരണത്തോടെ ബജറ്റ് നിർമ്മാണവുമായി നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥരും മറ്റും ധനമന്ത്രാലയത്തിൽ തുടരും, ബജറ്റ് അവതരണം വരെയുള്ള ദിവസങ്ങളിൽ കുടുംബങ്ങളിൽ നിന്ന് എല്ലാവരും വിട്ടു നിൽക്കും.

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിൻെറ നിര്‍ണായക ബജറ്റുകളിൽ ഒന്നാണ് ഫെബ്രുവരി 1ന് ധനമന്ത്രി അവതരിപ്പിയ്ക്കുന്നത്. പൊതുവേ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിയ്ക്കുമ്പോഴാണ് അപ്രതീക്ഷിതമായി കൊറോണയുടെ വരവ്. ഇത് മാന്ദ്യത്തിൻെറ ആഴവും കൂട്ടി. മിനി ബജറ്റുകൾ എന്ന ഇരട്ടപ്പേരിൽ പിന്നീട് അറിയപ്പെട്ട സാമ്പത്തിക ഉത്തേജന പാക്കേജുകൾ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലം ഇവയൊന്നും പൂര്‍ണ രീതിയിൽ ഫലം കണ്ടിട്ടില്ല.

എന്തായാലം മദ്ധ്യവര്‍ഗക്കാരും കര്‍ഷകരുമൊക്കെ വളരെ പ്രതീക്ഷകളോടെയാണ് കേന്ദ്ര ബജറ്റ് ഉറ്റു നോക്കുന്നത്. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച്, കേന്ദ്ര ബജറ്റിന് തൊട്ട് മുന്നോടിയായുള്ള അലുവ വിതരണം നടന്നു. ഗ്ലൗസുകളും മാസ്കുമൊക്കെയണിത് ധനമന്ത്രി നിര്‍മലാ സീതാരാമനാണ് ഈ ചടങ്ങിന് നേതൃത്വം നൽകിയത്. അലുവ വിതരണത്തോടെ ബജറ്റ് നിർമ്മാണവുമായി നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥരും മറ്റും ധനമന്ത്രാലയത്തിൽ തുടരും, ബജറ്റ് അവതരണം വരെയുള്ള ദിവസങ്ങളിൽ കുടുംബങ്ങളിൽ നിന്ന് എല്ലാവരും വിട്ടു നിൽക്കും.

Read Also: തിരഞ്ഞെടുപ്പിൽ വിജയം നേടാൻ പുതിയ തന്ത്രം; സി പി എം പ്രവര്‍ത്തകര്‍ നാളെമുതല്‍ വീടുകളിലേയ്ക്ക്

എന്നാൽ ഇത്തവണ കടലാസ് രഹിത ബജറ്റാണ്. ബജറ്റ് രേഖകൾ പ്രിൻറ് ചെയ്യാതെ ഓൺലൈൻ ആപ്പിലൂടെ ലഭ്യമാക്കും . ഇതിനായി പ്രത്യേക ആപ്പ് ധനമന്ത്രാലയം അടത്തിടെ അവതരിപ്പിച്ചിരുന്നു. ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചതിന് ശേഷം മൊബൈൽ ആപ്പിലൂടെ ബജറ്റ് രേഖകൾ ലഭ്യമാകും. യൂണിയൻ ബജറ്റ് വെബ് പോര്‍ട്ടൽ മുഖേനയും ആപ്പ് ഡൗൺലോഡ് ചെയ്യാം. പാര്‍ലമെൻറ് അംഗങ്ങൾക്കും ഓൺലൈനായാണ് ബജറ്റ് രേഖകൾ ലഭിയ്ക്കുക.

ധനകാര്യ സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡെ, സാമ്പത്തികകാര്യ സെക്രട്ടറി തരുൺ ബജാജ്, ധനകാര്യ സേവന സെക്രട്ടറി ദെബാഷിഷ് പാണ്ട, റെവന്യൂ സെക്രട്ടറി ടിവി സോമനാഥൻ, ചീഫ് ഇക്കണോമിക് അഡ്വൈസർ കെ വി സുബ്രഹ്മണ്യൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. സ്വതന്ത്ര ഭാരതത്തിൽ ആദ്യമായി സാമ്പത്തിക വളര്‍ച്ച 7.7 ശതമാനം ഇടിഞ്ഞു നിൽക്കുമ്പോഴാണ് ബജറ്റ് അവതരണം. അതുകൊണ്ടു തന്നെ ഏറ്റവും നിര്‍ണായകമായ ബജറ്റ് കൂടെയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button