പുതുച്ചേരി: പുതുച്ചേരിയിൽ കോൺഗ്രസിന്റെ അടിവേരിളകുന്നു. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പാർട്ടി വിടാനൊരുങ്ങി മന്ത്രിയും കൂടെയുള്ള എംഎൽഎമാരും. മന്ത്രിസഭയിലെ രണ്ടാമനായ ആറുമുഖം . നമശിവായമാണ് പാർട്ടി വിടുമെന്ന് ഭീഷണി മുഴക്കിയത്. തന്‍റെ അനുയായികളായ ആറ് എംഎൽഎമാരും പാർട്ടി വിടാൻ മടിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനിടെ നമശിവായം ബിജെപിയിലേക്ക് പോകുമെന്നും സൂചനകളുണ്ട്.
എന്നാൽ മുഖ്യമന്ത്രി വി. നാരായണ സ്വാമിയുമായുള്ള തര്‍ക്കമാണ് പാര്‍ട്ടി വിടാനുളള കാരണം. നാളെ ഉച്ചയോടെ രാജി പ്രഖ്യാപിച്ചേക്കും. ചെന്നൈയിലെത്തുന്ന ജെ പി നദ്ദയുമായി മന്ത്രി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. പാര്‍ട്ടിയിലെയും മന്ത്രിസഭയിലെയും രണ്ടാംസ്ഥാനക്കാരനാണ് നമശിവായം. പൊതുമരാമത്ത് വകുപ്പാണ് ഇദ്ദേഹം കൈകാര്യം ചെയ്യുന്നത്.
അതേസമയം മുഖ്യമന്ത്രി നാരായണസ്വാമിയുമായി സീറ്റ് വിഭജനത്തിന്‍റെ പേരിൽ ഭിന്നത രൂക്ഷമായതിനിടെയാണ് മന്ത്രിയുടെ പുതിയ പ്രസ്താവന. കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രി സ്ഥാനാർത്ഥി കൂടിയാണ് ആറുമുഖം നമശിവായം. 2016-ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയ ആളായിരുന്നു നമശ്ശിവായം. എന്നാല്‍ മുഖ്യമന്ത്രിസ്ഥാനം ലഭിച്ചില്ല. പാര്‍ട്ടിയിലും ഭരണത്തിലും കൃത്യമായ സ്ഥാനം നല്‍കിയില്ലായെന്ന് നമശ്ശിവായം ആക്ഷേപം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് തര്‍ക്കം രൂക്ഷമാവുകയായിരുന്നു.
Post Your Comments