ഭീതി പരത്തി കാട്ടാനക്കൂട്ടം ; കൃഷി നശിപ്പിച്ചു

ആറളം വനത്തിൽ നിന്നുള്ള കാട്ടാനകളാണ് കൃഷിയിടത്തിൽ ഇറങ്ങിയത്

പെരുമ്പുന്ന: ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങി വന്ന കാട്ടാനക്കൂട്ടം നാശ നഷ്ടങ്ങൾ ഉണ്ടാക്കി. മലയോര ഹൈവേയും കടന്ന് എത്തിയ കാട്ടാനക്കൂട്ടം പെരുമ്പുന്ന ഫാത്തിമ മാതാ പള്ളിക്ക് സമീപത്തുള്ള ചിറയ്ക്കത്തൊടി ഉണ്ണികൃഷ്ണൻ, പുതുപ്പറമ്പിൽ വർഗീസ് എന്നിവരുടെ വീട്ടു മുറ്റത്ത് നിലയുറപ്പിച്ചു. ഇതിനെ തുടർന്ന് മണിക്കൂറുകളോളം നാട്ടുകാർ ഭീതിയിലാഴ്ന്നു.

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ആറളം വനത്തിൽ നിന്നുള്ള കാട്ടാനകൾ കൃഷിയിടത്തിൽ ഇറങ്ങിയത്. നേരം പുലരാൻ ആയപ്പോൾ ആണ് കാട്ടാനകൾ മടങ്ങിയത്. തെങ്ങുംപള്ളി ഉണ്ണി ജോസഫിന്റെ തെങ്ങുകളും കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു.

Share
Leave a Comment