KeralaNattuvarthaLatest NewsNews

അബദ്ധത്തിൽ ഡീസൽ കുടിച്ചു; ചികിത്സയിലായിരുന്ന മൂന്നുവയസുകാരി മരിച്ചു

രണ്ടാഴ്ച്ച മുമ്പായിരുന്നു കുട്ടി ഡീസൽ കുടിച്ചത്

കോട്ടക്കൽ: ഡീസൽ കുടിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. ഇന്ത്യനൂർ ചെവിടിക്കുന്നൻ തസ്ലീമിന്റെ മകൾ റനാ ഫാത്വിമ (മൂന്ന് ) ആണ് മരിച്ചത്. രണ്ടാഴ്ച്ച മുമ്പായിരുന്നു കുട്ടി ഡീസൽ കുടിച്ചത്.

തുടർന്ന് കുട്ടിയെ ഉടൻ ചങ്കുവെട്ടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിൽ കഴിയവേ കുട്ടി മരിക്കുകയായിരുന്നു. മാതാവ്: നൗശിദ ബാനു.

shortlink

Related Articles

Post Your Comments

Related Articles


Back to top button