Latest NewsKeralaNewsIndia

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങ്: ജനപ്രതിനിധികളെ ഒഴിവാക്കിയ നടപടി തിരുത്തി കേന്ദ്രസര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാരിന്റെ തിരുത്തല്‍ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം അംഗീകരിച്ചതായി മന്ത്രി ജി സുധാകരന്‍

ന്യൂഡല്‍ഹി: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രിമാരായ പി തിലോത്തമന്‍, തോമസ് ഐസക്, എംപിമാരായ എ എം ആരിഫ്, കെ സി വേണുഗോപാല്‍ എന്നിവരെ കേന്ദ്രം ചടങ്ങില്‍ നിന്ന് ഒഴിവാക്കിയത് വലിയ ചർച്ചയായിരുന്നു. ആ നടപടി തിരുത്തി കേന്ദ്രസര്‍ക്കാറിന്റെ പുതിയ നിർദ്ദേശം.

ഉദ്ഘാടന പരിപാടിയില്‍ നിന്ന് ഒഴിവാക്കിയവരെക്കൂടി ഉള്‍പ്പെടുത്തി കേന്ദ്രം പുതിയ അറിയിപ്പ് പുറപ്പെടുവിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ തിരുത്തല്‍ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം അംഗീകരിച്ചതായി മന്ത്രി ജി സുധാകരന്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button