![](/wp-content/uploads/2021/01/dr-337.jpg)
കൊല്ലം: അഭിനയ പ്രതിഭ കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യയും സിനിമാ നടന്‍ സായ്‌കുമാറിന്റെ മാതാവുമായ വിജയലക്ഷ്‌മിയമ്മ അന്തരിച്ചു. 93 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ കൊട്ടാരക്കരയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഉച്ചയ്‌ക്ക് രണ്ട് മണിയ്‌ക്ക് കൊല്ലം മുളങ്കാടകം പൊതുശ്‌മശാനത്തില്‍ നടക്കും.
സായ്‌കുമാറിന് പുറമെ നടി ശോഭ മോഹന്‍, ജയശ്രീ, ഗീത, ലൈല, കല, ബീന, ഷൈല എന്നിവരാണ് മക്കള്‍. വിനു മോഹന്‍, അനു മോഹന്‍, വൈഷ്‌ണവി എന്നിവര്‍ ചെറുമക്കളാണ്.
Post Your Comments