തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് യു.ഡി.എഫിന് ജീവന്മരണ പോരാട്ടമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനെത്തിയ ഹൈകമാന്‍ഡ് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കെ.പി.സി.സി ഭാരവാഹിയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also : ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്തി മുകേഷ് അംബാനി
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ജയിച്ചെങ്കില്‍ അത് കിറ്റ് കൊടുത്തിട്ടല്ല. അവര്‍ താഴേത്തട്ടില്‍ ഇറങ്ങിച്ചെന്ന് കൂടുതല്‍ പ്രചാരണം നടത്തി. അതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞില്ല. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയണം. ഇല്ലെങ്കില്‍ ഇനിയും തിരിച്ചടിയുണ്ടാകും. ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കഴിയാത്ത ഭാരവാഹികള്‍ സ്വയം ഒഴിയണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികളായി പ്രചാരണം തുടങ്ങേണ്ട. താന്‍ ഉള്‍പ്പെടെ ആരൊക്കെ സ്ഥാനാര്‍ഥിയാകണമെന്ന് ഹൈകമാന്‍ഡ് തീരുമാനിക്കും. വാര്‍ത്തകള്‍ക്കായി മാധ്യമങ്ങള്‍ പലതും പറയും. അതിലൊന്നും ആരും വീഴരുതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഇക്കുറി നമ്മുടെ ഊഴമാണ്. കോണ്‍ഗ്രസ് ജയിക്കാന്‍ പാടില്ലെന്ന് കണ്ടാണ് പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കങ്ങളുണ്ടെന്ന് ബി.ജെ.പിയും ഇടതുമുന്നണിയും പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments