ഹരിദ്വാര്‍ : ദേശീയ പെണ്‍കുട്ടികളുടെ ദിനത്തില്‍ ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രിയായി സൃഷ്ടി ഗോസ്വാമി എന്ന പത്തൊന്‍പതുകാരി ചുമതല നിര്‍വ്വഹിച്ചു. ഉത്തരാഖണ്ഡിന്റെ ഒറ്റ ദിന മുഖ്യമന്ത്രിയായാണ് ഹരിദ്വാര്‍ സ്വദേശിയായ സൃഷ്ടി ചുമതലയേറ്റത്. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് നേരത്തെ ഒറ്റ ദിന മുഖ്യമന്ത്രിയ്ക്കുള്ള നീക്കത്തിന് അനുമതി നല്‍കിയിരുന്നു.
ഇന്ന് സംസ്ഥാനത്തിന്റെ പൂര്‍ണ ചുമതലയും സൃഷ്ടിക്കാണ്. സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ വിലയിരുത്തുന്ന യോഗത്തില്‍ മുഖ്യമന്ത്രിയായി സൃഷ്ടി ഇന്ന് പങ്കെടുത്തിരുന്നു. ഉത്തരാഖണ്ഡിന്റെ ബാല വിദാന്‍ സഭയില്‍ മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചു വരികയാണ് സൃഷ്ടി. 2018ലാണ് ബാല വിദാന്‍ സഭയുടെ മുഖ്യമന്ത്രിയായി സൃഷ്ടി ഗോസ്വാമി തിരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് വര്‍ഷത്തേക്കാണ് ബാല വിദാന്‍ സഭയില്‍ മുഖ്യമന്ത്രി പദം. ദ്വാലത്പൂര്‍ ഗ്രാമത്തിനെ പ്രതിനിധീകരിച്ചാണ് സൃഷ്ടി ബാല വിദാന്‍ സഭയില്‍ അംഗമായിരിക്കുന്നത്.
ഹരിദ്വാറിലെ സാധാരണ കുടുംബത്തിലാണ് സൃഷ്ടി ജനിച്ച് വളര്‍ന്നത്. പിതാവിന് പലചരക്ക് കടയും മാതാവ് വീട്ടമ്മയുമാണ്. ബിഎസ്എം പിജി കോളേജില്‍ കൃഷിയില്‍ ബിരുദ വിദ്യാര്‍ഥിയാണ് സൃഷ്ടി.
Post Your Comments