ന്യൂഡൽഹി : ദേശീയ പെൺകുട്ടി ദിനത്തിൽ പെൺകുട്ടികളെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ മേഖലകളിൽ ഭാരതത്തിന്റെ പെൺകുട്ടികൾ കൈവരിക്കുന്ന നേട്ടങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം സന്ദേശം പങ്കുവെച്ചത്.
ദേശീയ പെൺകുട്ടി ദിനത്തിൽ വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച രാജ്യത്തെ പെൺകുട്ടികളെ അഭിവാദ്യം ചെയ്യുന്നു. പെൺകുട്ടികളുടെ ശാക്തീകരണത്തിനായി കേന്ദ്ര സർക്കാർ നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്. പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനും, ആരോഗ്യ സംരക്ഷണത്തിനും, ലിംഗ സമത്വത്തിനുമായാണ് പദ്ധതികൾക്ക് തുടക്കം കുറിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പെൺകുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നവർക്കും അദ്ദേഹം അഭിനന്ദനം അറിയിച്ചു. രാജ്യത്ത് പെൺകുട്ടികൾ അന്തസ്സോടെയാണ് ജീവിക്കുന്നതെന്ന് ഒരോരുത്തരും ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments