കണ്ണൂര്‍: ‘കോണ്‍ഗ്രസ് വിമുക്ത കേരളം’ എന്ന ബിജെപിയുടെ പുതിയ തന്ത്രം തില്ലങ്കേരി ജില്ലാ പഞ്ചായത്തില്‍ ഡിവിഷന് തെരഞ്ഞെടുപ്പില്‍ നടപ്പിലാക്കിയോ എന്ന ചോദ്യവുമായി മാതൃഭൂമി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.എന്നാൽ ചോദ്യത്തെ തള്ളിക്കളഞ്ഞ് ഇടതുപക്ഷ അണികള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി കഴിഞ്ഞ തവണ 285 വോട്ടിന് ജയിച്ച തില്ലങ്കേരിയില്‍ ഇത്തവണ സിപിഐഎം സ്ഥാനാര്‍ത്ഥി ബിനോയ് കുര്യന് 6980 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ തവണനേടിയ വോട്ടുകളേക്കാള്‍ 5000ത്തോളം വോട്ടുകളാണ് യുഡിഎഫിന് കുറഞ്ഞത്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് എല്‍ഡിഎഫിലേക്ക് വന്നതാണ് തില്ലങ്കേരിയില്‍ സീറ്റ് പിടിച്ചെടുക്കാന്‍ സഹായിച്ചതെന്നാണ് ഇടതുപക്ഷ അണികള്‍ പറയുന്നത്. ജോസ് കെ മാണി ഗ്രൂപ്പ് നേതാക്കള്‍ എല്ലാ മേഖലയിലും എത്തി പ്രചരണം നടത്തിയെന്നതും സഹായിച്ചതായി അവര്‍ പറയുന്നു.
Read Also: കാമുകിയുടെ വീട്ടില്‍ നിന്ന് 19കാരനെ പിടികൂടി; യുവാവ് ഒളിച്ചോടിയത് പാക്കിസ്ഥാനിലേക്ക്; ഒടുവിൽ..
എന്നാൽ നേരത്തെ ബിജെപി നേടിയിരുന്ന 3333 വോട്ട് ഇത്തവണ 1333 ആയി കുറഞ്ഞു. അല്ലാതെ ബിജെപിക്ക് വോട്ട് കുറഞ്ഞത് എല്‍ഡിഎഫിനെ സഹായിച്ചിട്ടല്ലെന്നുമാണ് ഇടതുപക്ഷ അണികളുടെ വാദം. കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി പോളിങ് കുറഞ്ഞു. 5000ലധികം വോട്ടുകളുടെ കുറവ് ഇത്തവണ ഉണ്ടായി. ഇതും യുഡിഎഫ്, ബിജെപി വോട്ടുകള്‍ കുറയുവാന്‍ കാരണമായതായി അവര്‍ പറയുന്നു. സ്ഥാനാര്‍ഥിയായിരുന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ജോര്‍ജ് ഇരുമ്പുകുഴിയുടെ നിര്യാണത്തെ തുടര്‍ന്നാണ് തില്ലങ്കേരിയില്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. തുടര്‍ന്നാണ് വിദ്യാര്‍ഥിനിയായ ലിന്‍ഡ ജെയിംസ് മുള്ളന്‍കുഴി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തിയത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികൂടിയായിരുന്ന ബിനോയ് കുര്യന് സിപിഐഎമ്മിന്റെ യുവജന നേതാവാണ്. പോള്‍ ചെയ്ത 32,580 വോട്ടില്‍ ബിനോയ് കുര്യന് 18,687ഉം ലിന്‍ഡ 11,707 വോട്ടും നേടി.
Post Your Comments