ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട. ഇതു വ്യക്തമാക്കുന്ന പുതിയ പേറ്റന്റ് ചിത്രങ്ങള്‍ ഹോണ്ട പുറത്തുവിട്ടു . വരാനിരിക്കുന്ന ഇലക്ട്രിക് ബൈക്കിന്റെ ബാറ്ററി, മോട്ടോര്‍ സ്ഥാനം എന്നിവയും ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹനം സമാനമായ ഫ്രെയിമും മറ്റ് ചേസിസ് ഭാഗങ്ങളും ഉപയോഗിക്കും.
Read Also : സോളാർ കേസ് : ഉമ്മൻ ചാണ്ടിയെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് പരാതിക്കാരി
ടാങ്കിന്റെ ഇരുവശത്തുമായി ഘടിപ്പിച്ചിരിക്കുന്ന എയര്‍ ഇന്‍ലെറ്റുകള്‍ ബാറ്ററിക്ക് ചുറ്റും തണുപ്പിക്കുന്ന വായു വിതരണം ചെയ്യാന്‍ ഉപയോഗിക്കും. പരമ്പരാഗത സിലൗറ്റ് കേടുകൂടാതെ കമ്പനി അതിന്റെ മൊത്തത്തിലുള്ള രൂപകല്‍പ്പനയില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.
നിലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രാധാന്യമേറുന്നതുകൊണ്ട് തന്നെ അധികം വൈകാതെ തന്നെ ഇലക്ട്രിക് ബൈക്കിനെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. അതോടൊപ്പം ഉയര്‍ന്ന 90-110 കിലോമീറ്റര്‍ വരെയാകും ഉയര്‍ന്ന വേഗത പരിധി.
Post Your Comments