കേരളാ നസ്രാണിയെന്ന ഫെയിസ്ബുക്ക് അക്കൗണ്ട് വഴി വ്യാജ പ്രചാരണം. ക്രൈസ്തവരുടെ മതവിശ്വാസങ്ങളെയും രീതികളിലേക്കും കടന്നുകയറാന്‍ മുസ്ലിങ്ങള്‍ ശ്രമിക്കുന്നുവെന്നും മുസ്ലീമില്ലാത്ത പാലായില്‍ കത്തീഡ്രലിന് മുന്നില്‍ മോസ്‌ക് പണിയുന്നുവെന്നും കേരളാ നസ്രാണി പോസ്റ്റിലൂടെ ആരോപിക്കുന്നു. എന്നാൽ കേരളാ നസ്രാണിയെന്ന പേജിന് ക്രൈസ്ത സംഘടനകളുമായി യാതൊരുവിധ ഔദ്യോഗിക ബന്ധവുമില്ല. അഡ്മിനെക്കുറിച്ചോ മറ്റു ഔദ്യോഗിക വിവരങ്ങളോ പേജില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പേജ് വ്യാജന്മാരാണ് നിയന്ത്രിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് മിക്ക പോസ്റ്റുകളും. സമീപകാലത്ത് ക്രൈസ്തവരുടെ പേരില്‍ വിദ്വേഷ പ്രചാരങ്ങളുമായി നിരവധി ഫെയിസ്ബുക്ക് പേജുകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്.
Read Also:എം.സി ജോസഫൈന്റെ മനോനില പരിശോധിക്കണം: പി.സി ജോര്‍ജ്
ഹലാല്‍ ഭക്ഷണ വിവാദത്തിന് പിന്നാലെ ഇത്തരം വ്യാജ പേജുകളില്‍ ഉപയോഗിച്ച് വിദ്വേഷം പടര്‍ത്തുന്നതായി സോഷ്യല്‍ മീഡിയ ആരോപിക്കുന്നുണ്ട്. ആധികാരികയില്ലാത്ത ഇത്തരം പേജുകളില്‍ പ്രത്യക്ഷപ്പെടുന്ന വിദ്വേഷ പോസ്റ്റുകള്‍ മാധ്യമങ്ങൾ വാര്‍ത്തയാക്കിയതോടെ വിഷയം വ്യാജമാണെന്ന വാദം ഉയര്‍ന്നത്. സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ ഗ്രൂപ്പുകളില്‍ ക്രിസ്ത്യന്‍ പേരിട്ട അക്കൗണ്ടുകള്‍ വഴി മുസ്ലിം വിരുദ്ധ പ്രചരിപ്പിക്കുന്ന സംഭവങ്ങള്‍ പതിവാണ്. ക്രൈസ്തവ സംഘടനകളുടെ ഔദ്യോഗിക പേരുകളോട് സാമ്യമുള്ള പേരിട്ട് പേജുകളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്നവരും കുറവല്ല. വാര്‍ത്താ ലിങ്കുകള്‍ക്ക് കീഴില്‍ സമാനരീതിയില്‍ പ്രകോപനം സൃഷ്ടിക്കുന്ന അക്കൗണ്ടുകളും വളരെ കൂടുതലാണ്. മതങ്ങളെ തമ്മിലടിപ്പിക്കാന്‍ നടക്കുന്ന ഇത്തരം സംഭവങ്ങളില്‍ പൊലീസ് ഇടപടെലുണ്ടാവണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Post Your Comments