ഉത്തർപ്രദേശ്: വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചു. ഒടുവിൽ മാപ്പപേക്ഷിച്ച് ടൈംസ് ഓഫ് ഇന്ത്യ. അലീഗഢ് മുസ്‍ലിം സര്‍വകലാശാലക്കെതിരെ പ്രസിദ്ധീകരിച്ച വ്യാജവാര്‍ത്തയെ തുടർന്നാണ് ടൈംസ് ഓഫ് ഇന്ത്യ മാപ്പപേക്ഷിച്ചത്. ‘അലീഗഢില്‍ ബിരുദങ്ങള്‍ മിഠായി പോലെ വില്‍ക്കുന്നു’ എന്ന തലക്കെട്ടില്‍ 17 വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച വാര്‍ത്തക്കെതിരെ സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ഥി നടത്തിയ നിയമപ്പോരാട്ടത്തിനൊടുവിലാണ് മാപ്പപേക്ഷ. സര്‍വകലാശാലയിലെ ഹോസ്റ്റലുകള്‍ ഗുണ്ടാതാവളങ്ങളാണെന്നും വിദ്യാഭ്യാസത്തിനല്ല ഗുണ്ടായിസത്തിനാണ് ഇവിടെ പരിഗണനയെന്നുമുള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണെന്ന് കാണിച്ച് ഫാറൂഖ് ഖാനാണ് ഡല്‍ഹി കോടതിയെ സമീപിച്ചിരുന്നത്.
Read Also: ഒരു അമ്മക്ക് മാത്രമെ മകനോട് കല്‍പ്പിക്കാന്‍ കഴിയൂ’; മോദിയുടെ അമ്മക്ക് കര്‍ഷകന്റെ കത്ത്
എന്നാൽ പ്രബന്ധങ്ങൾ സര്‍വകലാശാലക്കടുത്ത മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടുമെന്നും ബിരുദങ്ങള്‍ വാരിക്കോരി നല്‍കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇത് ആവിഷ്കാര സ്വാതന്ത്ര്യമല്ല, മറിച്ച് സ്ഥാപനത്തെ കരിവാരിത്തേക്കലാണെന്നായിരുന്നു ഖാന്റെ പരാതി. ഈ മാസം 14 ന് മാപ്പ് പറയാന്‍ പത്രം തയ്യാറായതോടെ കേസ് അവസാനിപ്പിക്കുകയായിരുന്നു.
Post Your Comments