നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ബംഗാളിൽ പുതിയ രാഷ്ട്രീയ നീക്കത്തിനൊരുങ്ങുകയാണ്. എന്നാൽ യൂത്ത് ലീഗിൽ പ്രതിസന്ധി. യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍ സംഘടനയില്‍ നിന്ന് രാജിവച്ചു. രാജി കത്ത് അയച്ചത് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റിനാണ്. രാജി കത്ത് പുലര്‍ച്ചെ 1.00 മണിക്കാണ് അയച്ചത്.
ഓള് ഇന്ത്യ മജിലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഒവൈസിയുമായി സഹകരിച്ചുള്ള പുതിയ രാഷ്ട്രീയ നീക്കത്തെ മുസ്ലിം ലീഗ് എതിര്‍ത്തതോടെയാണ് രാജി. പുതിയ പാര്‍ട്ടിയായ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തിലേക്ക് സാബിര്‍ ഗഫാര്‍ എത്തുമെന്നാണ് സൂചന.
വ്യക്തിപരമായ കാരണങ്ങളാണ് രാജിയുടെതെന്നാണ് കത്തില്‍ എഴുതിയിരിക്കുന്നതെന്നാണ് വിവരം.
Post Your Comments