Latest NewsKeralaNews

അഭിമാനമായി ജോ ബൈഡന്റെ സെക്യൂരിറ്റി കൗണ്‍സില്‍ അംഗം എന്ന സുപ്രധാന സ്ഥാനത്തേക്ക് മലയാളി

ജേര്‍ണലിസം യോഗ്യതയുള്ള ശാന്തി ജനിച്ചതും വളര്‍ന്നതും അമേരിക്കയില്‍ തന്നെയാണ്

ആലപ്പുഴ : അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സെക്യൂരിറ്റി കൗണ്‍സിലിലും മലയാളി. ആലപ്പുഴ തണ്ണീര്‍മുക്കം കണ്ണങ്കര പള്ളിക്കു സമീപമുള്ള കളത്തില്‍ കുടുംബത്തിലെ ശാന്തി (45) ആണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സെക്യൂരിറ്റി കൗണ്‍സില്‍ അംഗം എന്ന സുപ്രധാന സ്ഥാനത്തേയ്ക്ക് നിയമിതയായത്. ജേര്‍ണലിസം യോഗ്യതയുള്ള ശാന്തി ജനിച്ചതും വളര്‍ന്നതും അമേരിക്കയില്‍ തന്നെയാണ്.

60 വര്‍ഷം മുമ്പ് ബിഎസ്‌സി പാസായ ശേഷം ശാന്തിയുടെ പിതാവ് പ്രഫസര്‍ ഡോ.ജയിംസ് പിഎച്ച്ഡി ചെയ്യുന്നതിനായാണ് അമേരിക്കയിലേയ്ക്ക് വിമാനം കയറിയത്. തുടര്‍ന്ന് പിഎച്ച്ഡി നേടിയ ശേഷം അവിടെ കോളേജ് അധ്യാപകനായി ജീവിതമാരംഭിച്ചു. പ്രൊ.ലൂസിയ ആണ് ശാന്തിയുടെ മാതാവ്. പ്രൊഫസര്‍. ജയന്‍ സഹോദരനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button