ന്യൂഡൽഹി : എയിംസ് ജീവനക്കാരനെ മർദ്ദിച്ച കേസിൽ ആം ആദ്മി പാർട്ടി എംഎൽഎ സോമനാഥ് ഭാരതിക്ക് രണ്ട് വർഷം തടവ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മോശം പരാമർശം നടത്തിയതിന് കസ്റ്റഡിയിലായിരുന്ന സോമനാഥ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
2016 ലാണ് എയിംസ് സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ചത്. സോമനാഥ് ഭാരതിയും മറ്റ് 300 പേരും ചേർന്ന എയിംസ് ആശുപത്രിയുടെ മതിൽ തകർത്ത് അകത്തു കടക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ച് അവശനാക്കി. സോമനാഥിന് തടവ് ശിക്ഷക്ക് പുറമേ അഡീഷണൽ ചീഫ് മെട്രോപൊളിറ്റിൻ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാർ പാണ്ഡെ ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
ഐ.പി.സി സെക്ഷൻ 323, 353, 147 വകുപ്പുകൾ പ്രകാരമാണ് കോടതി സോംനാഥ് ഭാരതിയെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്.
Post Your Comments