ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒൻപത് കോടി എൺപത്തേഴ് ലക്ഷം കടന്നിരിക്കുന്നു. ആറ് ലക്ഷത്തിലധികം പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. മരണസംഖ്യ ഇരുപത്തൊന്ന് ലക്ഷം കടന്നു. ഏഴ് കോടി പേർ കൊറോണ വൈറസിൽ നിന്നും രോഗമുക്തി നേടി.
ഇന്ത്യയിൽ 1,06,40,544 കൊവിഡ് ബാധിതരാണ് ഉള്ളത്. പതിനാലായിരത്തിലധികം പേർക്കാണ് കഴിഞ്ഞദിവസം വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ 1,82,831 പേരാണ് ചികിത്സയിലുള്ളത്.1.53 ലക്ഷം പേർ കോവിഡ് ബാധിച്ചു മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 1,03,00,063 ആയി ഉയർന്നു.
അമേരിക്ക, ബ്രസീൽ,റഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. അമേരിക്കയിൽ രണ്ടരക്കോടിയിലധികം രോഗബാധിതരാണ് ഉള്ളത്. 1,87,751 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 4.24 ലക്ഷം പേർ മരിച്ചു. ഒന്നര ലക്ഷം പേർ രോഗമുക്തി നേടി.
ബ്രസീലിൽ എൺപത്തിയേഴ് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. 2.15 ലക്ഷം പേർ മരിച്ചു. എഴുപത്തിയഞ്ച് ലക്ഷം പേർ രോഗമുക്തി നേടി.റഷ്യയിൽ മുപ്പത്തിയാറ് ലക്ഷം പേർക്കും, ബ്രിട്ടനിൽ മുപ്പത്തിയഞ്ച് ലക്ഷം പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
Post Your Comments