NattuvarthaLatest NewsKeralaNews

ആലപ്പുഴയിൽ വീട്ടമ്മ കായലിൽ ചാടി ജീവനൊടുക്കി

കടബാധ്യതയെ തുടർന്നാണ് വീട്ടമ്മ ജീവനൊടുക്കിയത്

ആലപ്പുഴ: വീട്ടമ്മ കായലിൽ ചാടി ജീവനൊടുക്കി. തിരുവമ്പാടി വിനായക വീട്ടിൽ സുധീന്ദ്രന്റെ ഭാര്യ കൃഷ്ണമ്മാൾ (50) ആണ് വ്യാഴാഴ്ച വൈകിട്ട് പുന്നമട ജെട്ടിക്ക് സമീപം കായലിൽ ചാടിയത്. മൃതദേഹം ഇന്നലെ രാവിലെ വേമ്പനാട്ട് കായലിൽ നെഹ്റു ട്രോഫി വാർഡ് പ്രദേശത്തു നിന്നാണ് കണ്ടെത്തിയത്

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പ ബാധ്യത ആയതിനെ തുടർന്നാണ് ആത്മഹത്യ. തിരിച്ചടവ് മുടങ്ങിയതോടെ അയൽക്കൂട്ടങ്ങൾക്ക് പണം നൽകിയ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥർ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button