
പാലക്കാട്: 17 കാരിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ ആയിരിക്കുന്നു. കോയമ്പത്തൂർ ചെട്ടിപാളയം സ്വദേശി ശേഖരൻ (55) ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. അഗളി എഎസ്പി പദം സിങ് ഐപിഎസിന്റെ നേതൃത്വത്തിൽ എസ്ഐ ജയപ്രസാദ്, സിപിഒമാരായ മൻസൂർ, മായ, ടി.എസ്. പണലി, ഡ്രൈവർ അജിത് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ കോയമ്പത്തൂരിൽ വെച്ച് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ തട്ടിക്കൊണ്ടു പോകൽ, പോക്സോ, എസ്.സി/എസ്.ടി അട്രോസിറ്റി ആക്ട് തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments