ദിവസവും ഒരു അവോക്കാഡോ കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനം. ഇല്ലിനോയിസ് സർവ്വകലാശാലയിലെ ഗവേഷകർ പഠനം നടത്തുകയായിരുന്നു. നാരുകൾ അടങ്ങിയ ആരോഗ്യകരമായ പഴവർഗമാണ് അവോക്കാഡോ.
അവോക്കാഡോ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല, ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്. ഒരു ഇടത്തരം അവോക്കാഡോയിൽ ഏകദേശം 12 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. പ്രതിദിനം 28 മുതൽ 34 ഗ്രാം വരെ ഫൈബർ ശരീരത്തിലെത്തണമെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്.
അവോക്കാഡോ ഉപഭോഗം പിത്തരസം ആസിഡുകളും ഫാറ്റി ആസിഡുകളും വർദ്ധിപ്പിച്ചു. ഈ മാറ്റങ്ങൾ ആരോഗ്യപരമായ ധാരാളം ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ജേണൽ ഓഫ് ന്യൂട്രീഷ്യനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
Post Your Comments