![](/wp-content/uploads/2021/01/22as12.jpg)
ജിയോ ബേബി സംവിധാനം ചെയ്ത് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിട്ടും ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. നീ സ്ട്രീം എന്ന ഓൺലൈനിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. 140 രൂപയ്ക്ക് സബ്സ്ക്രൈബ് ചെയ്തുവേണം ചിത്രം കാണാൻ. എന്നാൽ ടെലിഗ്രാമിലൂടെ ചിത്രം കണ്ട ചിലർ നിർമാതാവിന് നൽകണമെന്ന് പറഞ്ഞ് 140 രൂപ അയക്കുന്നുണ്ടെന്നാണ് ജിയോ ബേബി പറയുന്നത്. പണം നൽകുന്നതിനെക്കുറിച്ച് പറയാൻ നിരവധി കോളുകൾ വരുന്നുണ്ടെന്നും അദ്ദേഹം ഫേയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
”ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സിനിമ ടെലിഗ്രാമില്‍ കണ്ടിട്ട് 140 രൂപ പ്രൊഡ്യൂസര്‍ക്ക് തരണം എന്നു പറഞ്ഞു നിരവധി കോളുകള്‍ വന്നു കൊണ്ടിരിക്കുന്നു. അവര്‍ അക്കൗണ്ടില്‍ പണം ഇടുകയും ചെയ്യുന്നു. സിനിമ മനുഷ്യരെ സ്വാധീനിക്കും അല്ലേ? സ്‌നേഹം മനുഷ്യരേ” എന്നാണ് സംവിധായകന്റെ കുറിപ്പ്.
Post Your Comments