Latest NewsIndiaNews

ആന്ധ്രാപ്രദേശിൽ വീണ്ടും അജ്ഞാതരോഗം, നിന്ന നിൽപ്പിൽ ആളുകൾ കുഴഞ്ഞു വീഴുന്നു

ആന്ധ്രാപ്രദേശില്‍ വീണ്ടും അജ്ഞാതരോഗം സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ പുല്ലെ, കൊമിരെപള്ളി എന്നീ ഗ്രാമങ്ങളിലാണ് പുതിയ രോഗം സ്ഥിരീകരിച്ചത്. ആളുകള്‍ നിന്ന നില്‍പ്പില്‍ കുഴഞ്ഞു വീഴുകയായിരുന്നു. കുഴഞ്ഞു വീഴുന്നവരുടെ വായില്‍ നിന്നും നുരയും പതയും വന്നിരുന്നു. കഴിഞ്ഞ മാസവും ഇവിടെ സമാനമായ രോഗം പ്രകടമായിരുന്നു.

ഇതുവരെ 22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതില്‍ ആറുപേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു. ബാക്കിയുള്ളവർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി സംഭവത്തില്‍ ആരോഗ്യ വിദഗ്ധരോട് സന്ദര്‍ശനം നടത്താനും സ്ഥിതിഗതികള്‍ വിലയിരുത്താനും നിര്‍ദ്ദേശിച്ചു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button