ന്യൂഡൽഹി : ‘ഇപ്പോൾ ലോക്സഭ തിരഞ്ഞെടുപ്പ് ഇന്ന് നടക്കുകയാണെങ്കിൽ ആര് അധികാരത്തിൽ വരും?’ ഇന്ത്യ ടുഡേ കർവി മൂഡ് ഓഫ് ദി നേഷൻ സർവ്വേ ഫലം പുറത്ത് വിട്ടു.
ഇപ്പോൾ ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ എൻഡിഎയ്ക്ക് 321 സീറ്റുകൾ വേറെ വളരെ എളുപ്പത്തിൽ ലഭിക്കുമെന്ന് സർവ്വേ പറയുന്നു. ബിജെപിക്ക് മാത്രം 272 സീറ്റുകൾ ലഭിക്കുമെന്നും സർവ്വേ പറയുന്നു .നേരത്തേ 2019 ൽ 357 സീറ്റുകള് നേടിയാണ് എൻഡിഎ അധികാരത്തിൽ വന്നത്. 46 ശതമാനം വോട്ടുകൾ സഖ്യത്തിന് ലഭിച്ചേക്കുമായിരുന്നുവെന്ന് സർവ്വേ പറയുന്നു. നേരത്തേ 45 ശതമാനമായിരുന്നു എൻഡിഎയുടെ വോട്ട് വിഹിതം.
അതേസമയം യുപിഎയ്ക്ക് ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ 94 സീറ്റുകളാണ് സർവ്വേ പ്രവചിക്കുന്നത്. കോൺഗ്രസിന് ലോക്സഭ തിരഞ്ഞെടുപ്പിലേതിനേക്കാൾ ഒരു സീറ്റ് കുറഞ്ഞ് 51 സീറ്റുകൾ മാത്രമാണ് സർവ്വേ പ്രവചിക്കുന്നത്. 2021 ജനുവരി 3 മുതൽ 13 വരെ രാജ്യത്തുടനീളം മുഖാമുഖം, ടെലിഫോൺ എന്നിവ വഴി 12,232 പേരിലാണ് സർവ്വേ നടത്തിയത്.
Post Your Comments