ദോഹ : ഖത്തറില്‍ ഇന്ന് 263 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതില്‍ 228 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. 35 പേര്‍ വിദേശത്തു നിന്നും മടങ്ങി വന്നിരിക്കുന്നവരാണ്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 148,521 ആയി ഉയർന്നിരിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 141 പേരാണ് വൈറസ് ബാധയില്‍ നിന്ന് രോഗമുക്തി നേടിയത് . ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 144,619 ആയി . രാജ്യത്ത് നിലവില്‍ 3,654 പേരാണ് ചികിത്സയില്‍ കഴിയുന്നത് .
Post Your Comments