തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6700ലധികം പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. ഇതോടെ കേരളം വീണ്ടും കൊറോണ വ്യാപനത്തിലേയ്‌ക്കെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ നല്‍കുന്ന സൂചന. ഇന്നും എറണാകുളം ജില്ലയിലാണ് കൂടുതല്‍ രോഗികള്‍. ആയിരത്തിലധികം പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ഇളമാട് (കണ്ടൈന്‍മെന്റ് സബ് വാര്‍ഡ് 6, 7, 8), മൈനാഗപ്പള്ളി (സബ് വാര്‍ഡ് 3), തൃശൂര്‍ ജില്ലയിലെ വലപ്പാട് (11), പുതൂര്‍ (സബ് വാര്‍ഡ് 19) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 407 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
Read Also : കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന കെ.വി.തോമസ് പുറത്തേയ്‌ക്കോ? നാളത്തെ വാര്‍ത്താ സമ്മേളനം മാറ്റി
കേരളത്തില്‍ ഇന്ന് 6753 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ 409, കണ്ണൂര്‍ 312, പാലക്കാട് 284, വയനാട് 255, ഇടുക്കി 246, കാസര്‍ഗോഡ് 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,057 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.63 ആണ്. 19 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 3564 ആയി.
Post Your Comments