ന്യൂഡൽഹി : ചൈനീസ് ടെലികോം ഭീമന്മാരെ ഇന്ത്യയിൽ നിന്ന് പുറത്താക്കാനൊരുങ്ങി കേന്ദ്ര സർക്കാർ .ഇന്ത്യയുടെ അവശ്യ ദേശീയ സുരക്ഷാ താൽപര്യങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ, ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ചൈനീസ് കമ്പനികളുടെ 5 ജി മൊബൈൽ നെറ്റ്‌വർക്കുകളും, വിതരണ ശൃംഖലകളും ഉൾപ്പെടെ എല്ലാ ഉപകരണങ്ങൾക്കും ഗാഡ്‌ജെറ്റുകൾക്കും രാജ്യത്ത് നിയന്ത്രണം ഏർപ്പെടുത്തും.
Read Also : യുവതി കുളിക്കുന്നതിടെ ശുചിമുറിയിൽ ഒളിഞ്ഞുനോക്കിയ യുവാവ് അറസ്റ്റിൽ
സൈബർ, ടെലികോം സുരക്ഷ മേഖലകളിൽ ഇന്ത്യയുടെ പരമമായ താൽപര്യം ഉറപ്പുവരുത്തുന്നതിനുള്ള തന്ത്രം രൂപപ്പെടുത്തുന്നതിനായി പ്രധാന മന്ത്രാലയങ്ങളിലെ നോഡൽ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞ ദിവസം വിളിച്ചതായി ഉന്നത സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ടെലികോം മന്ത്രാലയം, വാണിജ്യ മന്ത്രാലയം, ഡിആർഡിഒ എന്നിവയിലെ പ്രധാന ഉദ്യോഗസ്ഥരെയും സൈബർ സുരക്ഷാ വിദഗ്ധരെയും യോഗത്തിൽ വിളിച്ചുവരുത്തിയിരുന്നു . ‘ ദേശീയ സുരക്ഷാ സമിതി സെക്രട്ടേറിയറ്റ് ഒരു മീറ്റിംഗ് വിളിച്ചെങ്കിലും അതെല്ലാം വളരെ രഹസ്യാത്മകമായിരുന്നു. കൂടുതലൊന്നും വെളിപ്പെടുത്താൻ കഴിയില്ല ‘ എന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ടെലികോം ഉൽപ്പന്നങ്ങൾ / ഉപകരണങ്ങൾ, അവയുടെ വിതരണക്കാർ എന്നിവരെ വിശ്വസനീയവും വിശ്വാസയോഗ്യമല്ലാത്തതുമായ വിഭാഗങ്ങൾക്ക് കീഴിൽ തരംതിരിക്കാനാണ് സുരക്ഷാ പ്രവർത്തന പദ്ധതി ലക്ഷ്യമിടുന്നത്. ലളിതമായി പറഞ്ഞാൽ, വിദഗ്ദ്ധ സമിതി വിശ്വസിക്കാത്ത കമ്പനികളെയോ വിതരണക്കാരെയോ ഇന്ത്യൻ ടെലികോം സേവന ദാതാക്കളുമായി ബിസിനസ്സ് ചെയ്യാൻ അനുവദിക്കില്ല.
ഒരിക്കൽ നിയന്ത്രണം നടപ്പിലാക്കിയാൽ, ചൈനീസ് ടെലികോം ഉപകരണ വിതരണക്കാരായ വാവേയ്, ഇസഡ്ടിഇ എന്നീ കമ്പനികൾക്ക് ഇന്ത്യൻ ടെലികോം കമ്പനികളായ ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയിൽ നിന്ന് സപ്ലൈ ഓർഡറുകൾ വാങ്ങുന്നത് വളരെ ബുദ്ധിമുട്ടാകും.
Post Your Comments