Latest NewsNewsIndia

കോവിഡ് വാക്‌സിന്‍ ആവശ്യപ്പെട്ട് രാജ്യങ്ങള്‍ ക്യൂവില്‍: ഇന്ത്യയെ ഇതുവരെ സമീപിച്ച രാജ്യങ്ങളുടെ എണ്ണം 92 ആയി

ന്യൂഡൽഹി : രാജ്യത്ത് നിർമിച്ച കോവിഡ് വാക്‌സിന് വേണ്ടി ഇതുവരെ 92 രാജ്യങ്ങൾ സമീപിച്ചതായി റിപ്പോർട്ട്. ഭൂട്ടാൻ, മാലദ്വീപ് നേപ്പാൾ, ബംഗ്ലാദേശ് എന്നീ അയൽ രാജ്യങ്ങൾക്ക് ഇതുവരെ വാക്‌സിൻ നൽകിക്കഴിഞ്ഞു.

മ്യാൻമർ, സീഷെൽസ് എന്നീ രാജ്യങ്ങളിലേക്കുള്ള വാക്‌സിനുകൾ ഇന്ന് അവിടെയെത്തും. ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും വാക്‌സിൻ അയയ്ക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പിന്നാലെയാണ് 92 രാജ്യങ്ങൾ വാക്‌സിനു വേണ്ടി ഇന്ത്യയെ സമീപിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നത്.

ഇന്ത്യയിൽ നിർമിച്ച വാക്‌സിനുകൾക്ക് പാർശ്വ ഫലങ്ങൾ കുറവാണെന്ന വിലയിരുത്തലാണ് അവ ഉപയോഗിക്കാൻ നിരവധി രാജ്യങ്ങൾ എത്തിയിരിക്കുന്നത്. ലോകത്തിന്റെ വാക്‌സിൻ ഹബ് എന്നാണ് ഇന്ത്യ വിശേഷിപ്പിക്കപ്പെടുന്നത്. മുൻഗണനാ വിഭാഗത്തിൽപ്പെട്ടവർക്ക് രാജ്യത്ത് കഴിഞ്ഞ ശനിയാഴ്ച മുതൽ കോവിഡ് വാക്‌സിൻ കുത്തിവച്ച് തുടങ്ങിയിരുന്നു.

ബൊളീവിയ, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവ അടക്കമുള്ള രാജ്യങ്ങളും വാക്‌സിനു വേണ്ടി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. അതിനിടെ, ആവശ്യമെങ്കിൽ പാകിസ്ഥാനും ചൈനയ്ക്കും വാക്‌സിൻ നൽകാനും ഇന്ത്യ തയ്യാറാകുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ അമേരിക്ക കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ബ്രസീൽ കോവിഡ് വാക്‌സിനുകൾ കൊണ്ടുപോകാൻ പ്രത്യേക വിമാനം തന്നെ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്. കോവിഡ് വാക്‌സിന്റെ 20 ലക്ഷം ഡോസുകളുമായാവും പ്രത്യേക വിമാനം ബ്രസീലിലേക്ക് തിരിച്ചു പോകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button