Latest NewsNewsLife StyleHealth & Fitness

പ്രമേഹമുള്ളവര്‍ മല്ലിയില കഴിക്കുന്നത് നല്ലതോ ?

മല്ലിയില സാധാരണഗതിയില്‍ കറികളിലോ സലാഡിലോ റൈസിലോ എല്ലാം കാണുന്ന ഒന്നാണ്.  എന്നാല്‍ മല്ലിയിലയ്ക്ക് അതിന്റേതായ ആരോഗ്യഗുണങ്ങളുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും, ഹൃദയാരോഗ്യം ശക്തിപ്പെടുത്താനും, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനും ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാകാനുമെല്ലാം സഹായകമായ പല ഘടകങ്ങളും മല്ലിയിലയില്‍ അടങ്ങിയിട്ടുണ്ട്.

ഇതിനോടൊപ്പം തന്നെ ഷുഗര്‍ കുറയ്ക്കാനും ഇത് ഏറെ സഹായകമാണ്. അധികം ആളുകള്‍ക്കും ഇതെക്കുറിച്ച് അറിവില്ല എന്നതാണ് സത്യം. ഗ്ലൈസമിക് സൂചിക വളരെ കുറഞ്ഞ ഒന്നാണ് മല്ലിയില. ഗ്ലൈസമിക് സൂചിക എന്നാല്‍ ഭക്ഷണത്തിലടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റിന്റെ അളവിനെ മനസിലാക്കാനുള്ളൊരു സൂചികയാണ്. ഗ്ലൈസമിക് സൂചിക കുറവായ ഭക്ഷണങ്ങളാണ് പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നത്. 33 ആണ് മല്ലിയിലയുടെ ഗ്ലൈസമിക് സൂചിക.

അതായത് പ്രമേഹമുള്ളവര്‍ക്ക് സധൈര്യം കഴിക്കാവുന്നത് എന്ന് സാരം. ഫൈബറിനാല്‍ സമ്പുഷ്ടമായതിനാല്‍ തന്നെ ഇത് പ്രമേഹരോഗികള്‍ക്ക് ഗുണം ചെയ്യുകയും ചെയ്യുന്നു. ഇടയ്ക്കിടെ വിശപ്പ് തോന്നുന്നത് ചെറുക്കാനും മല്ലിയിലയ്ക്ക് കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button