തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ കേരളത്തിലേക്ക്. ഫെബ്രുവരി ആദ്യവാരം രണ്ടുദിവസം നദ്ദ കേരളത്തിലുണ്ടാകും. ബി.ജെ.പി. കോര്‍ കമ്മിറ്റിയിലും തിരുവനന്തപുരത്തെ ചര്‍ച്ചകളിലും തൃശ്ശൂരിലെ പൊതുയോഗത്തിലും അദ്ദേഹം പങ്കെടുക്കും.
എന്നാൽ അദ്ദേഹം എത്തുന്ന തീയതി സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ല. ജനുവരി അവസാനം ബി.ജെ.പിയുടെ സംസ്ഥാന സമിതി തൃശ്ശൂരില്‍ ചേരുന്നുണ്ട്. ഈ സംസ്ഥാന സമിതിയിലാകും തീയതി സംബന്ധിച്ച് തീരുമാനം ഉണ്ടാവുക.
തിരുവനന്തപുരത്തായിരിക്കും നദ്ദ ആദ്യം എത്തുക. തിരുവനന്തപുരത്തെ പാര്‍ട്ടി നേതാക്കളുമായും മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരുമായും മറ്റും ചര്‍ച്ച നടത്തും. ശേഷം കോര്‍ കമ്മിറ്റി യോഗത്തിലും പങ്കെടുക്കും. രണ്ടാമത്തെ ദിവസം തൃശ്ശൂരിലായിരിക്കും അദ്ദേഹം പങ്കെടുക്കുന്ന പൊതുയോഗം നടക്കുക. പാര്‍ട്ടിയുടെ മീഡിയ വിഭാഗവും സോഷ്യല്‍ മീഡിയാ വിഭാഗവുമായും നദ്ദ ചര്‍ച്ച നടത്തും.
Post Your Comments