നിങ്ങള്‍ വരണം, പ്രേക്ഷകരോട് അഭ്യര്‍ത്ഥനയുമായി മോഹന്‍ലാല്‍, സിനിമ കാണാനായി പ്രേക്ഷകര്‍ തീയറ്ററുകളിലേക്ക് വരണമെന്ന അഭ്യര്‍ത്ഥനയുമായാണ് മോഹന്‍ലാല്‍ രംഗത്ത് എത്തിയിരിക്കുന്നത്. പ്രധാനമായും, ജയസൂര്യ നായകനായി എത്തുന്ന ‘വെള്ളം’ എന്ന ചിത്രത്തിന് വേണ്ടിയാണ് താരം തന്റെ വീഡിയോ സന്ദേശത്തിലൂടെ ഈ അഭ്യര്‍ത്ഥന നടത്തിയത്.
Read Also : സ്പീക്കര്‍ ഉപയോഗിച്ചിരുന്ന രഹസ്യ നമ്പര്‍ ട്രൂകോളറില്‍ പരിശോധിച്ചാല്‍ കാണുക എസ്.ആര്‍.കെ എന്ന് മൂന്നക്ഷരം
ഏറെ കാലത്തിന് ശേഷം മലയാളത്തിന്റേതായി ഒരു ചിത്രം 22ന് റിലീസ് ചെയ്യുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിനിമയുടെ ചക്രം ചലിക്കണമെങ്കില്‍ സിനിമകള്‍ വരികയും അത് കാണുകയും ചെയ്യേണ്ടതുണ്ട്. മോഹന്‍ലാല്‍ പറയുന്നു.
ഒപ്പം, തന്റെയുള്‍പ്പടെ നിരവധി പേരുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ ഉണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു. സിനിമാ മേഖലയെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ വേണ്ടി പ്രേക്ഷകര്‍ തീയറ്ററുകളിലേക്ക് വരണമെന്നും വിനോദ വ്യവസായത്തെ തന്നെ കരകയറ്റണമെന്നും മോഹന്‍ലാല്‍ ഓര്‍മിപ്പിക്കുന്നു.
കലാകാരന്‍മാരും കലാകാരികളും എന്ത് ചെയ്യണം എന്നറിയാതെ കഴിഞ്ഞ ഒരു വര്‍ഷമായി ബുദ്ധിമുട്ടിലായിരുന്നു. ഒരുപാട് നാളായി സിനിമയില്‍ പ്രവര്‍ത്തിക്കുന്നയാള്‍ എന്ന നിലയിലെ തന്റെ അപേക്ഷയാണിത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഉള്‍പ്പെടെ നിരവധി പേര്‍ താരത്തിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
Post Your Comments