KeralaLatest NewsEducationNews

ഹയർ സെക്കൻ‍ഡറി തുല്ല്യതാ പരീക്ഷ മെയിൽ

തിരുവനന്തപുരം: 2019 ഡിസംബറിൽ ഹയർ സെക്കൻഡറി ഒന്നാം വർഷ തുല്യതാ പരീക്ഷ എഴുതിയവർക്കുള്ള രണ്ടാം വർഷ പരീക്ഷയും രണ്ടാം വർഷ സപ്ലിമെന്ററി പരീക്ഷയും മെയ് മൂന്ന് മുതൽ എട്ട് വരെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കാനൊരുങ്ങുന്നു. ഒന്നാം വർഷ പഠനം പൂർത്തിയാക്കിയവരുടെ ഒന്നാം വർഷ തുല്യതാ പരീക്ഷയും ഇതോടൊപ്പം തന്നെ നടക്കുന്നതാണ്.

ഒന്നാം വർഷം, രണ്ടാം വർഷം (പ്രാക്ടിക്കൽ ഇല്ലാത്ത കോമ്പിനേഷൻ) പരീക്ഷകൾക്ക് 600 രൂപയാണ് ഫീസ് ഉള്ളത്. രണ്ടാം വർഷം (പ്രാക്ടിക്കലുള്ള കോമ്പിനേഷൻ) 700 രൂപയും പേപ്പർ ഒന്നിന് 500 രൂപ വീതവുമാണ് ഫീസ് ഇടക്കുന്നത്.

പിഴയില്ലാതെ ഫീസടയ്‌ക്കേണ്ട അവസാന തീയതി മാർച്ച് അഞ്ച് ആണ്. 20 രൂപ പിഴയോടെ മാർച്ച് ഒൻപത്‌ വരെയും 1000 രൂപ സൂപ്പർ ഫൈനോടെ 12 വരെയും ഫീസടയ്ക്കാം. വിജ്ഞാപനത്തിന്റെ പൂർണ രൂപം www.dhsekerala.gov.in വെബ്സൈറ്റിൽ ലഭിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button