വാഷിംഗ്ടൺ ഡിസി: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 9.7 കോടിയും കടന്നിരിക്കുന്നു. 2,081,264 പേർ കൊറോണ വൈറസ് രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. 69,827,940 പേർ രോഗമുക്തി നേടുകയും ചെയ്തു. 24 മണിക്കൂറിനിടെ 659,669 പേർക്ക് കൊറോണ വൈറസ് രോഗം ബാധിക്കുകയും 16,958 പേർ മരിക്കുകയും ചെയ്തു .
അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ, തുർക്കി, ഇറ്റലി, സ്പെയിൻ, ജർമനി, കൊളംബിയ, അർജന്റീന, മെക്സിസ്കോ, പോളണ്ട്, ഇറാൻ, ദക്ഷിണാഫ്രിക്ക, ഉക്രെയിൻ, പെറു, നെതർലൻഡ്സ്, ഇന്തോനീഷ്യ എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതർ കൂടുതലുള്ളത്.
Post Your Comments