KeralaLatest NewsNews

‘കമലം പഴം’ എളുപ്പത്തില്‍ വീട്ടിൽ കൃഷി ചെയ്യാം ; വീഡിയോ പങ്കുവെച്ച് നടൻ കൃഷ്ണകുമാർ

ഡ്രാഗൺ ഫ്രൂട്ടിനെ കമലയാക്കിയതോടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണ് ഈ പഴം.  ഗുജറാത്ത് സർക്കാരാണ് ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് മാറ്റിയത്. ഇപ്പോഴിതാ കമലം പഴം എങ്ങനെ എളുപ്പത്തില്‍ വീട്ടിൽ കൃഷി ചെയ്യാമെന്ന് വിവരിക്കുകയാണ് നടൻ കൃഷ്ണകുമാർ. യുട്യൂബ് വിഡിയോയിലൂടെയാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചു നൽകുന്നത്.

ഡ്രാഗണ്‍ ഫ്രൂട്ട് എങ്ങനെ നടണമെന്നും പരിപാലിക്കണമെന്നും വളരെ വിശദമായി തന്നെ കൃഷ്ണകുമാർ വീഡിയോയിൽ പറയുന്നത്. പേരിന് ചൈനീസ് ബന്ധമുള്ളതിനാലാണ് ഒഴിവാക്കുന്നതെന്നും ഡ്രാഗൺ ഫ്രൂട്ടിന്‍റെ രൂപം താമരപ്പൂവിനു സമാനമായതിനാലാണ്‌ കമലം എന്ന പേരിട്ടതെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞത്.

കമലം എന്നത് ഒരു സംസ്കൃത പദമാണ്. അതുപോലെ തന്നെ ആ ഫലത്തിന് താമരയുടെ ആകൃതിയുമുണ്ട്. അതുകൊണ്ടാണ് അതിനെ കമലം എന്നു വിളിക്കാൻ തീരുമാനിച്ചത്. ഇക്കാര്യത്തിൽ ഒരു രാഷ്ട്രീയവും ഇല്ലെന്നും വിജയ് രൂപാണി വ്യക്തമാക്കിയിരുന്നു. ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് മാറ്റുന്നതിനായി പേറ്റന്‍റിന് അപേക്ഷ നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button