ഇന്‍ഡോര്‍: കോളേജ് വിദ്യാര്‍ത്ഥിനിയെ കാമുകന്റെ നേതൃത്വത്തില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി ശേഷം കുത്തിപ്പരിക്കേല്‍പ്പിച്ച് ചാക്കില്‍ കെട്ടി റെയില്‍വേട്രാക്കില്‍ തളളിയിരിക്കുന്നു. മദ്ധ്യപ്രദേശിലെ ഇന്‍ഡോറിന് സമീപത്തായിരുന്നു ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ 19കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. മുന്‍കാമുകനും കൂട്ടുകാരും ചേര്‍ന്നാണ് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി ഉപദ്രവിച്ചതെന്നാണ് പൊലീസ് പറഞ്ഞിരിക്കുന്നത്. കോച്ചിംഗ് ക്ളാസിലേക്ക് പോവുകയായിരുന്ന യുവതിയെ മുഖ്യപ്രതിയുടെ നേതൃത്വത്തില്‍ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു ഉണ്ടായത്. ഒരു ഫ്ളാറ്റില്‍ വച്ചാണ് വിദ്യാർത്ഥി കൂട്ടബലാത്സംഗത്തിന് ഇരയായത് . ഇതിനെ എതിര്‍ത്തപ്പോള്‍ കത്തികൊണ്ട് മാരകമായി പരിക്കേല്‍പ്പിക്കുകയുണ്ടായി.
തുടര്‍ന്ന് വീണ്ടും പീഡിപ്പിച്ചു. ഒടുവില്‍ അവശയായ യുവതിയെ ചാക്കില്‍ കെട്ടിയശേഷം തൊട്ടടുത്തുളള റെയില്‍വേട്രാക്കില്‍ തളളുകയായിരുന്നു. എന്നാൽ അതേസമയം ചാക്കില്‍ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയ യുവതി നാട്ടുകാരോട് വിവരം പറഞ്ഞു. ശേഷം നാട്ടുകാർ യുവതിയെ ആശുപത്രിയിലാക്കുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. യുവതിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്. പ്രതികളില്‍ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. മറ്റുപ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments