Latest NewsIndiaNews

ജമ്മു കശ്മീർ ജനതയുടെ വികസനമെന്ന സ്വപ്‌നം പൂർത്തീകരിക്കാൻ കേന്ദ്രസർക്കാർ ;രത്‌ലാ ജലവൈദ്യുത പദ്ധതിയ്ക്കായി പണം അനുവദിച്ചു

ന്യൂഡൽഹി : രത്‌ലാ ജലവൈദ്യുത പദ്ധതിയ്ക്കായി പണം അനുവദിച്ച് കേന്ദ്രമന്ത്രിസഭ.5281.94 കോടി രൂപയാണ് പദ്ധതിയ്ക്കായി മന്ത്രിസഭ അനുവദിച്ചത്. . പദ്ധതി ജമ്മു കശ്മീർ ജനതയുടെ സാമൂഹിക സാമ്പത്തിക വികസനത്തിന് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തൽ.

കിഷ്ത്വാർ ജില്ലയിലെ ചീനാബ് നദിയിയിലാണ് ജലവൈദ്യുത പദ്ധതി ആരംഭിക്കുന്നത്. നാഷണൽ ഹൈഡ്രോഇലക്ട്രിക് പവർ കോർപ്പറേഷനും , ജമ്മു കശ്മീർ സ്റ്റേറ്റ് പവർ ഡെവലപ്‌മെന്റ് കോർപ്പറേഷനുമായി ചേർന്ന് ജോയിന്റ് വെൻച്വർ കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

അതേസമയം പദ്ധതിയ്ക്ക് പിന്തുണയെന്നോണം ജമ്മു കശ്മീരിന് കേന്ദ്രസർക്കാർ ധനസഹായം നൽകുന്നുണ്ട്. ജിവിസിയും, ജെകെഎസ്പിഡിസിയും നിക്ഷേപിക്കുന്ന തുകയ്ക്ക് സമാനമായി 776.44 കോടി രൂപയാണ് ധനസഹായമായി നൽകുന്നത്. 808.14 കോടിയാണ് എൻഎച്ച്പിസിയുടെ നിക്ഷേപം. 60 മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യം.

shortlink

Post Your Comments


Back to top button