ചില കുടുംബ പ്രശ്നങ്ങളുടെ പേരിൽ സിപിഎം നേതാവും പോലീസും ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നതായി യുവതിയുടെ പരാതി. പ്രിയ രഞ്ജു എന്ന യുവതിയാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
ഭര്‍ത്താവിനും, മൂന്ന് കുട്ടികള്‍ക്കുമൊപ്പം ഭര്‍തൃവീട്ടിൽ കഴിയുന്ന യുവതി ഭര്‍ത്താവിന്റെ 90 വയസ്സായ മാതാവിനെ ഉപദ്രവിച്ചെന്ന് കാണിച്ചു പോലീസിൽ പരാതി എത്തി. ഇതില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയായ ശ്രീകുമാര്‍ ഇടപെട്ടതായും, അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയതായും യുവതി വീഡിയോയില്‍ പറയുന്നു.
read also:പ്രശസ്ത നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു
പരാതിയെ തുടര്‍ന്ന് വിളിപ്പിച്ച സിഐ മനോജും തന്നെ ഭീഷണിപ്പെടുത്തിയെന്നും ഉടന്‍ തന്നെ വീട്ടില്‍ നിന്നും ഇറങ്ങിപോകണമെന്നു ആവശ്യപ്പെട്ടതായും യുവതി പറയുന്നു. കേറിച്ചെല്ലാന്‍ മറ്റൊരിടമില്ലാത്തതിനാല്‍ ഭര്‍ത്താവും മക്കളുമായി ആത്മഹത്യ ചെയ്യും. തങ്ങളുടെ മരണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം രാഷ്ട്രീയക്കാര്‍ക്കും, പോലീസിനുമാണെന്നും യുവതി വീഡിയോയില്‍ പറയുന്നു.
Post Your Comments