![anthurium_flower](/wp-content/uploads/2018/09/anthurium_flower.jpg)
സുൽത്താൻ ബത്തേരി: ഫ്ലവർ സിറ്റി പദ്ധതിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നഗരസഭ നടപ്പാതയുടെ കൈവരികളിൽ സ്ഥാപിച്ച ചെടി മോഷ്ടിച്ച സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് കേണിച്ചിറ സ്വദേശികളായ മൂന്നു പേരെയാണ്.
കേണിച്ചിറ എല്ലാക്കൊല്ലി ശരത് (25), മാധവൻ (46), അതിരാറ്റുകുന്ന് അഭിലാഷ് (38) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ ഒന്നാം തീയതി രാത്രി ഓട്ടോറിക്ഷയിലെത്തിയ മൂവർ സംഘം ബത്തേരി ചുങ്കത്ത് നഗരസഭ ഷോപ്പിങ് കോംപ്ലക്സിന് എതിർവശത്തെ കൈവരിയിലുള്ള ചെടി ചട്ടിയടക്കം മോഷ്ടിക്കുകയായിരുന്നു ഉണ്ടായത്.
പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പുൽപള്ളി റൂട്ടിൽ നടത്തിയ അന്വേഷണത്തിൽ ഓട്ടോഡ്രൈവറെക്കുറിച്ചുള്ള വിവരം ലഭിക്കുകയുണ്ടായി. തുടർന്നു മൂന്നു പേരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു ഉണ്ടായത്.
സുൽത്താൻ ബത്തേരി പൊലീസ് ഇൻസ്പെക്ടർ ജി. പുഷ്പകുമാറിെൻറ നേതൃത്വത്തിൽ പി.ആർ. കിഷോർ, പി.എസ്. പീയൂഷ്, പി.കെ. ചന്ദ്രൻ, അനിൽ, ആഷ്ലി തോമസ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Post Your Comments