Latest NewsKeralaNews

ഇടതു സർക്കാർ മന്ത്രിമന്ദിരങ്ങളുടെ മോടികൂട്ടാൻ ചെലവാക്കിയത്‌ കോടികൾ , ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് മുഖ്യമന്ത്രി

കൊച്ചി: ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്കും മോടികൂട്ടാനുമായി ചെലവഴിച്ചത് രണ്ടു കോടിയോളം രൂപ (192.52 ലക്ഷം)യാണെന്നോണ് പുറത്തുവന്ന കണക്ക്. ഒന്നാം സ്ഥാനത്തുള്ള മുഖ്യമന്ത്രി 29.22 ലക്ഷം രൂപയാണ് ക്ലിഫ് ഹൗസ് അറ്റകുറ്റപ്പണിക്കു ചെലവഴിച്ചത്. ഏറ്റവും കുറച്ച്‌ തുക ചെലവഴിച്ചത് സി. രവീന്ദ്രനാഥാണ് -1.37 ലക്ഷം മാത്രമാണ് അദ്ദേഹം ഔദ്യോഗിക വസതിയുടെ അറ്റക്കുറ്റ പണിക്കായി ചിലവഴിച്ചത്.

Read Also : മലമുകളിൽ ‍ ഒറ്റപ്പെട്ടു കിടന്ന കശ്മീരിലെ ഗ്രാമങ്ങളിൽ വൈദ്യുതി എത്തിച്ച് മോദിസർക്കാർ

എറണാകുളം വാഴക്കാല സ്വദേശി എം.കെ. ഹരിദാസിനു ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്. ക്ലിഫ് ഹൗസില്‍ 13.11 ലക്ഷം ഫര്‍ണിച്ചര്‍ വാങ്ങാനാണ് ഉപയോഗിച്ചത്. മകള്‍ വീണയുടെ വിവാഹം അടക്കം നടന്നത് ക്ലിഫ് ഹൗസിലായിരുന്നു. അതുകൊണ്ടാണ് ഈപണം ഉപയോഗിച്ച്‌ പുതിയ ഫര്‍ണിച്ചര്‍ വാങ്ങിയത് എന്ന കാര്യം അറിവില്ല. അതിലും ഭീകരമായ കണക്ക് കര്‍ട്ടന്റെ കാര്യത്തിലാണ്. ക്ലിഫ്ഹൗസിലെ കര്‍ട്ടന്‍ വാങ്ങാന്‍ മാത്രം 2.07 ലക്ഷം രൂപ ചെലവിട്ടു എന്നതാണ് റിപ്പോര്‍ട്ട്. പൊതുമരാമത്ത് ജോലികള്‍ക്കായി 9.56 ലക്ഷവും വൈദ്യുതീകരണ ജോലികള്‍ക്ക് 4.50 ലക്ഷവും ചെലവഴിച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 4.07 ലക്ഷം രൂപ കന്റോണ്‍മെന്റ് ഹൗസിന്റെ അറ്റകുറ്റപ്പണിക്കു ചെലവഴിച്ചു. ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി എസ്. അച്യുതാനന്ദന്‍ 52,000 രൂപ ചെലവഴിച്ചു. ചീഫ് സെക്രട്ടറി താമസിക്കുന്ന മന്ദിരത്തിന്റെ അറ്റകുറ്റപ്പണിക്കായി 3.17 ലക്ഷവും ചെലവഴിച്ചു.

ചെലവഴിച്ച തുക (ലക്ഷത്തില്‍)

മുഖ്യമന്ത്രി പിണറായി വിജയന്‍ – 29.22, കടന്നപ്പള്ളി രാമചന്ദ്രന്‍-23.41, കടകംപള്ളി സുരേന്ദ്രന്‍ – 18.50, എം.എം. മണി – 13.81, ഇ.പി. ജയരാജന്‍ – 13.57, കെ. കൃഷ്ണന്‍കുട്ടി – 11.25, തോമസ് ഐസക് – 9.81, ടി.പി. രാമകൃഷ്ണന്‍ – 8.14, കെ.കെ. ശൈലജ – 7.74, പി. തിലോത്തമന്‍ – 7.66, എ.സി. മൊയ്തീന്‍ – 7.43, കെ. രാജു – 6.56, എ.കെ. ബാലന്‍ – 6.26, ഇ. ചന്ദ്രശേഖരന്‍ – 6.13, എ.കെ. ശശീന്ദ്രന്‍ – 6.23, ജെ. മേഴ്സിക്കുട്ടിയമ്മ – 5.71, കെ.ടി. ജലീല്‍ – 3.93, വി എസ്. സുനില്‍കുമാര്‍ – 3.14, ജി. സുധാകരന്‍-2.65, സി. രവീന്ദ്രനാഥ്-1.37.

shortlink

Related Articles

Post Your Comments

Related Articles


Back to top button