അബുദാബി: യുഎഇയില്‍ ഇന്നലെ 3491 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. അഞ്ച് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാൽ അതേസമയം ചികിത്സയിലായിരുന്ന 3311 പേര് രോഗമുക്തരാവുകയും ചെയ്തിരിക്കുകയാണ്.
ഇന്നലെ നടത്തിയ 1,63,000 പരിശോധനകളില്‍ നിന്നാണ് പുതിയ കൊറോണ വൈറസ് രോഗികളെ കണ്ടെത്തിയത്. ഇതുവരെ 2.35 കോടിയിലധികം കൊവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിക്കഴിഞ്ഞിട്ടുണ്ട്. ആകെ 2,60,223 കൊവിഡ് കേസുകളാണ് ഇതുവരെ യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവരില്‍ 2,31,675 പേരാണ് രോഗമുക്തരായത്. 756 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 27,792 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
Post Your Comments