തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്‌ടാവ് ജോണ്‍ ബ്രിട്ടാസ് ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. കണ്ണൂര്‍ സ്വദേശിയായ ബ്രിട്ടാസിന് ജില്ലയിലെ തന്നെ ഒരു സുരക്ഷിത മണ്ഡലത്തില്‍ നിന്ന് സീറ്റ് ലഭിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. അദ്ദേഹത്തെ ജില്ലയ്‌ക്ക് പുറത്തെ മറ്റ് ഏതെങ്കിലും മണ്ഡലത്തില്‍ പരീക്ഷിക്കും എന്നും പറയപ്പെടുന്നു.
കഴിഞ്ഞ തവണ മാധ്യമപ്രവര്‍ത്തകരായ നികേഷ് കുമാറിനേയും വീണ ജോര്‍ജിനേയും തിരഞ്ഞെടുപ്പ് രംഗത്ത് സി പി എം പരീക്ഷിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഈ നിയമസഭ തിരഞ്ഞെടുപ്പിലും അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികള്‍ സി പി എമ്മില്‍ നിന്നുണ്ടാകും എന്ന വാര്‍ത്തകള്‍ക്കിടെയാണ് ജോണ്‍ ബ്രിട്ടാസിന്റെ പേര് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് സജീവമായി ഉയരുന്നത്.
പാര്‍ട്ടി മുഖപത്രത്തിന്റെ ഡല്‍ഹി ബ്യൂറോ ചീഫായിരുന്ന ബ്രിട്ടാസ് വര്‍ഷങ്ങളായി പാര്‍ട്ടി ചാനലിന്റെ മാനേജിംഗ് ഡയറക്‌ടറും എഡിറ്ററും കൂടിയാണ്. പിണറായി പക്ഷത്തിന്റെ ശക്തനായ വക്താവ് കൂടിയായ അദ്ദേഹം നിയമസഭയിലേക്ക് മത്സരിക്കുന്നതിനോട് മുഖ്യമന്ത്രിക്കും താത്പര്യമുണ്ടെന്നാണ് വിവരം.
Post Your Comments