കുറ്റ്യാടി: ജ്വല്ലറി കുത്തിതുറന്ന് മോഷണം, മോഷ്ടാവ് എത്തിയത് പൂര്‍ണനഗ്നനായി . സിസി ടിവി ദൃശ്യം കണ്ട് പൊലീസ് ഞെട്ടലില്‍. കക്കട്ടില്‍ ടൗണിലെ ജ്വല്ലറിയില്‍ എത്തിയ മോഷ്ടാവ് ചുമര്‍ കുത്തിത്തുരന്ന് വെള്ളിയാഭരണങ്ങളാണ് മോഷ്ടിച്ചിരിക്കുന്നത്. അരലക്ഷത്തോളം രൂപയുടെ ആഭരണങ്ങളാണ് മോഷ്ടിച്ചത്. കൈവേലി റോഡ് ജങ്ഷനിലെ എ.ആര്‍ ജൂവലറിയുടെ പിന്‍ഭാഗത്തെ ചുമര്‍ തുരന്നാണ് പ്രദര്‍ശനത്തിനായി ഗ്ലാസിട്ട അലമാരയില്‍ സൂക്ഷിച്ച പതിനഞ്ച് പാദസരങ്ങള്‍ മോഷ്ടിച്ചത്. സ്വര്‍ണാഭരണങ്ങള്‍ ലോക്കറിലായതിനാല്‍ നഷ്ടപ്പെട്ടില്ല.
ചൊവ്വാഴ്ച പുലര്‍ച്ച 1.15 നാണ് മോഷണം നടന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായിട്ടുണ്ട്. തലമറച്ച യുവാവ് ആദ്യം ജൂവലറിയൂടെ മുന്‍ഭാഗത്തുണ്ടായിരുന്ന രണ്ട് സി.സി.ടി.വി ക്യാമറകള്‍ നശിപ്പിച്ചു. തുടര്‍ന്ന് പിന്‍ഭാഗത്തെ ക്യാമറയും നശിപ്പിച്ചു. ഇവയുടെ കേബിള്‍ മുറിച്ച് ഇളക്കിമാറ്റിയ നിലയിലാണ്.
അകത്തു കടന്ന് ഉള്ളില്‍ എന്തോ പൊടി വിതറുന്നതായി സിസി ടി.വി ദൃശ്യത്തില്‍ കാണുന്നുണ്ട്. പിന്നീട് അകത്തെ കാമറയും തകര്‍ത്തതിനാല്‍ പിന്നീടുള്ള കാര്യങ്ങള്‍ വ്യക്തമല്ല.
ഇരുപതിനടുത്ത് പ്രായമുള്ള വെളുത്ത നിറമുള്ള യുവാവ് പൂര്‍ണ നഗ്നനായാണ് അകത്തു കയറിയതെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നതായി ഉടമ മന്നികണ്ടിയില്‍ രാജന്‍ പറഞ്ഞു. ചുമരില്‍ തുരന്ന ഭാഗത്തെ ഷോക്കേഴ്സില്‍ നിന്ന് പാദസരങ്ങള്‍ എടുത്ത് ഇളക്കി താഴെയിട്ട ശേഷം അതിന്റെ വിടവിലൂടെയാണ് അകത്ത് കടന്നത്. കുറെ പാദസരങ്ങള്‍ നിലത്ത് വീണ് കിടപ്പുണ്ടായിരുന്നു. അതെടുത്തിട്ടില്ല.
യുവാവ് ആരോടോ സംസാരിക്കുന്നതായി കേള്‍ക്കുന്നുണ്ട്.
Post Your Comments