റിയാദ്: കൊറോണ വൈറസ് രോഗം ബാധിച്ച് മലയാളി പ്രവാസി ജിദ്ദയിൽ മരിച്ചു. കൊല്ലം വടക്കേവിള കോളജ് നഗർ സ്വദേശി ആഷ്ന ഡേലിൽ സലീം റാവുത്തർ (66) ആണ് സുലൈമാനിയ ഈസ്റ്റ് ജിദ്ദ ആശുപത്രിയിൽ മരിച്ചിരിക്കുന്നത്. രോഗബാധയെ തുടർന്ന് അവിടെ ചികിത്സയിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. 35 വർഷമായി സൗദിയിൽ പ്രവാസിയായിരുന്നു. കഴിഞ്ഞ 10 വർഷമായി ജിദ്ദ അബുദാവൂദ് കമ്പനിയിൽ ജീവനക്കാരനായിരുന്നു.
ഭാര്യ: അഫീറാ സലീം. മക്കൾ: ഷബ്ന റാണി, ഷഹന റാണി. മരുമക്കൾ: നിസാം (യാംബു), ഷമീർ. ജിദ്ദയിൽ ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി മരുമകൻ നിസാം ജിദ്ദയിൽ ഉണ്ട്.
Post Your Comments