വെല്ലൂർ : തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിലെ ഹൈന്ദവ ക്ഷേത്രത്തിലാണ് ക്രിസ്ത്യൻ മത ചിഹ്നങ്ങൾ വരച്ച് ചേർത്ത് പള്ളിയാക്കി മാറ്റാൻ ശ്രമിച്ചത്. വർഷങ്ങൾ പഴക്കമുള്ള മാരിയമ്മൻ ക്ഷേത്രത്തെ ചുറ്റിയാണ് ഗ്രാമത്തിലെ 250 ഓളം ഹിന്ദു കുടുംബങ്ങൾ താമസിക്കുന്നത് . മകര പൊങ്കൽ ദിനത്തിലാണ് തെരുവ് വിളക്കുകൾ അണച്ച് അക്രമികൾ ക്ഷേത്രത്തിന്റെ ചുവരുകളിലും, തറകളിലുമായി കുരിശ് വരച്ച് ചേർത്തത്. വൈദ്യുത തൂണുകളിലും ക്ഷേത്രത്തിനടുത്തുള്ള പാലത്തിലും കുരിശ് വരച്ചിട്ടുണ്ട്.
2020 ജൂലൈ, നവംബർ മാസങ്ങളിലും ക്ഷേത്രത്തിനു നേരെ ആക്രമണം നടന്നിരുന്നു . പ്രദേശവാസിയായ ഭാസ്ക്കറായിരുന്നു സംഭവത്തിനു പിന്നിലെന്ന് ഗ്രാമവാസികൾ അന്ന് പോലീസിനെ അറിയിച്ചിരുന്നു. ഇപ്പോൾ നടന്ന സംഭവത്തിലും ഭാസ്ക്കറിനു പങ്കുള്ളതായി ഗ്രാമവാസികൾ പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.
Post Your Comments