
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ആലിസ് വധം അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് സംഘം സമീപത്തെ ഉപയോഗിക്കാത്ത കിണറുകള്‍ വറ്റിച്ച് പരിശോധന നടത്തുകയുണ്ടായി. മോഷ്ടിച്ച സ്വര്‍ണമോ കൊലചെയ്യാന്‍ ഉപയോഗിച്ച ആയുധമോ കിണറ്റില്‍ ഉപേക്ഷിക്കാനുള്ള സാധ്യത പരിഗണിച്ചാണ് പരിശോധന നടത്തുകയുണ്ടായത്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ പൂട്ടിക്കിടന്ന വീട്ടിലെ വളപ്പില്‍നിന്ന് കട്ടര്‍ പോലുള്ള ആയുധം കണ്ടെത്തിയിരുന്നു. ഇതില്‍ രക്തക്കറ ഉണ്ടോ എന്നറിയാന്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതേ പറമ്പിലെ ഒരു കിണറും തൊട്ടടുത്ത ഒഴിഞ്ഞ പറമ്ബിലെ കിണറുമാണ് ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് വറ്റിച്ച് പരിശോധിച്ചിരിക്കുന്നത്.
Post Your Comments