Latest NewsNewsSaudi ArabiaGulfQatar

സൗദിക്കും ഖത്തറിനുമിടയില്‍ വാണിജ്യ ഗതാഗതം പുനരാരംഭിച്ചു

റിയാദ്: മൂന്നര വര്‍ഷത്തെ ഉപരോധം അവസാനിപ്പിക്കുകയും നയതന്ത്ര ബന്ധം പുനസ്ഥാപിക്കുകയും ചെയ്തതോടെ സൗദിക്കും ഖത്തറിനുമിടയില്‍ വാണിജ്യ ഗതാഗതം പുനരാരംഭിച്ചിരിക്കുന്നു. ഹമദ് തുറമുഖത്തു നിന്ന് 27 കണ്ടെയ്‌നറുകള്‍ ദമ്മാമിലെ കിങ് അബ്ദുല്‍ അസീസ് തുറമുഖത്തെത്തിയിരിക്കുകയാണ്.

ഈ മാസം തുടക്കത്തില്‍ അല്‍ഉലയില്‍ നടന്ന ജി.സി.സി ഉച്ചകോടിയിലുണ്ടായ കരാറിന്റെ അടിസ്ഥാനത്തിലാണ് ഇരുരാജ്യങ്ങള്‍ക്കിടയില്‍ ഉപരോധം പിൻവലിച്ചിരിക്കുന്നത്. വ്യോമ, കടല്‍, കര പ്രവേശന കവാടങ്ങള്‍ തുറക്കുകയും ചെയ്യുകയുണ്ടായി. ഇരുരാജ്യങ്ങള്‍ക്ക് നയതന്ത്രബന്ധങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടയില്‍ വാണിജ്യ ഗതാഗതം പുനരാരംഭിച്ചിരിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button